HOME
DETAILS
MAL
ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കണം: ജമാഅത്തെ ഇസ്ലാമി
backup
February 12 2017 | 02:02 AM
കോട്ടക്കല്‍: ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നു ജമാഅത്തെ ഇസ്ലാമി ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തത്വത്തിലും പ്രയോഗത്തിലും മുസ്ലിംവിരുദ്ധ കരിനിയമമായ യു.എ.പി.എ പിന്‍വലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഇന്നലെ നടന്ന സമാപന പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസിസ്റ്റന്റ് അമീര്‍ നുസ്റത്ത് അലി ഉദ്ഘാടനം ചെയ്തു. കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷനായി. മന്ത്രി കെ.ടി ജലീല്‍ മുഖ്യാതിഥിയായി. പ്രൊഫ. കെ.എ സിദ്ദീഖ് ഹസന്, ടി.കെ അബ്ദുല്ല, വി.കെ അലി, ഒ. അബ്ദുറഹ്മാന്, വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, സഫിയ്യ ശറഫിയ്യ, ശിഹാബ് പൂക്കോട്ടൂര്‍, ടി. ശാക്കിര്‍, സി.ടി ശുഹൈബ്, പി. റുക്സാന എം.സി നസീര്‍, മുസ്തഫ ഹുസൈന് സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് സാക്ഷ്യം പ്രദര്‍ശനവും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."