HOME
DETAILS
MAL
കേന്ദ്രത്തിലും കേരളത്തിലും ഫാസിസ്റ്റ് ഭരണം: ഷാഫി പറമ്പില്‍ എം.എല്‍.എ
backup
February 12 2017 | 02:02 AM
മലപ്പുറം: കടുത്ത ഇടതുപക്ഷക്കാര്‍ക്കു പോലും കേന്ദ്രത്തിലെ വര്‍ഗീയ ഫാസിസവും കേരളത്തിലെ രാഷ്ട്രീയ ഫാസിസവും ഒന്നായി തോന്നുന്നുണ്ടെന്നു ഷാഫി പറമ്പില്‍ എം.എല്‍.എ. കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ അനുഭാവാവിയായ ചലച്ചിത്രതാരം ആഷിഖ് അബു യൂനിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ നടത്തിയ ആക്രമണത്തെക്കുറിച്ച് പറഞ്ഞത് സംഘി മോഡല്‍ ആക്രമണമെന്നാണെന്നും പാര്‍ലമെന്റിലെ തലമുതിര്‍ന്ന അംഗവും മന്ത്രിയുമായിരുന്ന ഇ. അഹമ്മദ് മരണപ്പോള്‍ ബജറ്റ് മാറ്റിവയ്ക്കാന്‍ തയാറാകാത്തവര്‍ ഒരധ്യാപകന്‍ മരണപ്പെട്ടതിന്റെ പേരില്‍ സമ്മേളന നടപടികള്‍ വെട്ടിച്ചുരുക്കിയ കെ.പി.എസ്.ടി.യുവിനെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."