HOME
DETAILS
MAL
സര്‍വകക്ഷി സമാധാന യോഗം നാളെ
backup
February 12 2017 | 02:02 AM
മലപ്പുറം: ഉണ്യാല്‍, പുല്ലൂന്നി, പറവണ്ണ, പടിഞ്ഞാറക്കര തുടങ്ങിയ മേഖലയില്‍ ഇടയ്ക്കിടെ ഉണ്ടായികൊണ്ടിരിക്കുന്ന സാമൂഹ്യ അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി നാളെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതിയില്‍ പ്രാദേശിക നേതാക്കളുടെ സമാധാന സര്‍വക്ഷി യോഗം ചേരുമന്ന് ആര്.ഡി.ഒ. ടി.വി സുബാഷ് അറിയിച്ചു.
മംഗലം ഗ്രാമപഞ്ചായത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗം വൈകിട്ട് മൂന്നിന് പുല്ലൂന്നി വള്ളത്തോള്‍ എ.യു.പി സ്കൂളില്‍ നടക്കും. പൂറത്തൂര് ഗ്രാമപഞ്ചായത്തിലെ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തി വൈകിട്ട് അഞ്ചിന് പടിഞ്ഞാറക്കര ജി.യു.പി.എസിലും യോഗം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."