സമസ്ത പ്രസിഡന്റിനുള്ള സ്വീകരണവും ത്രിദിന മതപ്രഭാഷണവും ഇന്നുമുതല്‍
കൊണ്ടോട്ടി: കോടങ്ങാട് എസ്.കെ.എസ്.എസ്.എഫ് കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രിദിന മതപ്രഭാഷണവും സമസ്ത പ്രസിഡന്റിനുള്ള സ്വീകരണവും തര്‍ബിയ്യത്ത് പ്രൊജക്ട് സമര്‍പ്പണവും ഇന്നും നാളെയും മറ്റന്നാളുമായി നടക്കും. ഇന്ന് മഹല്ല് കുടംബസംഗമം എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് നടക്കുന്ന മജ്‌ലിസുന്നൂര്‍ അബ്ദുള്‍ ഗഫൂര്‍ അന്‍വരി ഉദ്ഘാടനം ചെയ്യും. ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. നാളെ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. ചൊവ്വാഴ്ച പാണക്കാട് നാസര്‍ അബ്ദുള്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് സ്വീകരണം നല്‍കും.നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തും.
മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്നുമുതല്‍ തുടക്കമാവുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പലിശരഹിത വായ്പയടക്കമുളള മഹല്ല് കേന്ദ്രീകരിച്ച് നടത്തും. വാര്‍ത്തസമ്മേളനത്തില്‍ എം അബൂബക്കര്‍ ഹാജി, വി.പി സുഫിയാന്‍, കെ.കെ ആസിഫ്, റാഫി കുറുപ്പത്ത്, കെ.കെ റഷീദ്, വി.പി ഫൈസല്‍ ബാബു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."