'ന്യൂനപക്ഷ വേട്ടയില്‍ നിന്ന് അധികാരികള്‍ പിന്മാറണം'
തുവ്വൂര്‍: ഭീകരതയുടെ പേരില്‍ മുസ്‌ലിം, ദലിത് വിഭാഗങ്ങളെ അകാരണമായി വേട്ടയാടുന്നതില്‍ നിന്ന് മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും പിന്മാറണമെന്ന് അഡ്വ. കെ.എന്‍.എ ഖാദര്‍. പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഭീകരതയുടെ പേരില്‍ മുസ്‌ലിം ദലിത് വിഭാഗങ്ങളെ വേട്ടയാടുന്നതിന്നെതിരേ സംഘടിപ്പിച്ച ജനജാഗരണ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദ്യം തീന്‍മേശയിലെത്തിയ ഫാസിസം ഇന്ന് മരണക്കടക്കയിലും എത്തിയിരിക്കുന്നു. മുസ്‌ലിം മത പ്രബോധകര്‍ക്ക് നേരേ യു.എ.പി.എ.ചുമത്തുന്ന പിണറായി സര്‍ക്കാര്‍ വര്‍ഗീയ വിഷം ചീറ്റുന്നവരെ കണ്ടില്ലെന്ന് നടിക്കുകയാണന്നും ഇതിനെതിരേ ശക്തമായ ആശയ പ്രതിരോധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആവശ്യപെട്ടു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി കമ്മുട്ടി ഹാജി അധ്യക്ഷനായി. സാഹ്യത്യകാരന്‍ പി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കളത്താല്‍ കുഞ്ഞാപ്പു ഹാജി, എം അലവി, എം.കെ മുസ്തഫ അബ്ദുല്‍ ലത്തീഫ്, പി.എ മജീദ്, പി സലാഹുദ്ദീന്‍, ടി.എ ജലീല്‍, എം അഹമ്മദ് മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."