പലച്ചരക്ക് കടകളില്‍നിന്ന് ലഹരിവസ്തുക്കള്‍ പിടികൂടി
അരീക്കോട്: തൃശൂര്‍ ഐ.ജി അജിത് കുമാറിന്റെ സ്പെഷല്‍ ഉത്തരവിനെ തുടര്‍ന്ന് അരീക്കോട് പൊലിസ് നടത്തിയ പരിശോധനയില്‍ കടുങ്ങല്ലൂരിലെയും കാവനൂരിലെയും നാല് പലചരക്ക് കടകളില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടികൂടി. ഹാന്‍സും പുകയില ഉല്‍പ്പന്നങ്ങളും വില്പന നടത്തിയതിന് മുണ്ടമ്പ്ര ഉഗ്രപുരം കുട്ടശ്ശേരി അബ്ദുറഹ്മാന് (57), കടുങ്ങല്ലൂര്‍ ഓടക്കല്‍ അബ്ദുറസാഖ് (53), കാവനൂര്‍ ശീതനപുറവന് വലിയതൊടു മൊയ്തീന് കുട്ടി (56) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
സ്കൂള്‍ പരിസരങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ലഹരി ഉല്പന്നങ്ങള് ലഭിക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലും പ്രത്യേക പരിശോധന നടത്താന്‍ ഐ.ജി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം അരീക്കോട് എസ്.ഐ കെ സിനോദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കടുങ്ങല്ലൂര്‍, വലിയ കല്ലുങ്ങല്‍, പെരുമ്പറമ്പ്, കാവനൂര്‍, ഇരിവേറ്റി ഭാഗങ്ങളിലെ സ്കൂള്‍ പരിസരങ്ങളില്‍ ഈയിടെയായി ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചിരിക്കുകയാണ്.
കച്ചവടക്കാരായ രക്ഷിതാക്കള്‍ എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളിലൂടെയും ലഹരി ഉല്പന്നങ്ങള് സ്കൂളിലെത്തിച്ച് വില്പന നടത്തുന്നതായി ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."