ഗെയില്‍ പൈപ്പ് ലൈന്‍: മുസ്ലിം ലീഗ് ധര്‍ണ നടത്തി
അരീക്കോട്: ജനവാസകേന്ദ്രങ്ങളിലൂടെ ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ച് കഴുപറമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വില്ലേജ് ഓഫിസിലേക്ക് പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായുള്ള സര്‍വെ നടപടികള്‍ പുരോഗമിക്കുന്ന ഘട്ടത്തില്‍ പ്രതിഷേധവുമായി നൂറുക്കണക്കിനാളുകളാണ് ധര്‍ണയില്‍ പങ്കെടുത്തത്.
കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. കെ.എ നാസര്‍, ഏറനാട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഗഫൂര്‍ കുറുമാടന്‍, ഗെയില്‍ വിക്റ്റിങ് ഫോറം ജില്ലാ കണ്‍വീനര്‍ പാവുക്കാടന്‍ അലവിക്കുട്ടി കാവനൂര്‍, പാറമ്മല്‍ അഹമ്മദ് കുട്ടി, പി.പി റഹ്മാന്, നജീബ് കാരങ്ങാടന്‍, എം.പി അബ്ദുറഹീം, ഇ ഇബ്രാഹിം, മാട്ട അബ്ദു, ഒ അബൂബക്കര്‍ സിദ്ദീഖ്, എം.ടി അബ്ദുല്‍ മജീദ്, എന്‍.ടി ഹമീദലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."