കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
ഇ അഹമ്മദ് അനുസ്മരണം
തിരൂരങ്ങാടി: ചെറുമുക്ക് ടൗണ്‍ മുസ്‌ലിം ലീഗ് ഇ അഹമ്മദ് അനുസ്മരണവും പ്രാര്‍ഥനാ സംഗമവും കെ കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
പച്ചായി ബാവ അധ്യക്ഷനായി. പ്രാര്‍ഥനക്ക് ഇ.പി ഇര്‍ഫാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ടി.പി.എം ബഷീര്‍, കെ കുഞ്ഞിമരക്കാര്‍, കെ.പി മുഹമ്മദ് കുട്ടി, നീലങ്ങത്ത് അബ്ദുല്‍ സലാം, എം.സി കുഞ്ഞുട്ടി, മദാരി അബ്ദുറഹ്മാന്‍ കുട്ടി ഹാജി, ടി.ടി ഹംസ, പച്ചായി മുഹമ്മദ് ഹാജി, കെ.കെ അബൂബക്കര്‍, ഇ.പി മുജീബ് മാസ്റ്റര്‍, കെ.ടി അബൂബക്കര്‍, യു ഷാഫി, ഒടിയില്‍ പീച്ചു, കെ റഹീം മാസ്റ്റര്‍, എം.പി സിദ്ദീഖ് ഹാജി സംസാരിച്ചു.
കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു
പുത്തനത്താണി: വാരാണക്കരയിലെയും പരിസര പ്രദേശങ്ങളിലേയും കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ ഗ്രീന്‍ ചാനല്‍ കള്‍ച്ചറല്‍ സെന്റര്‍ നടപ്പിലാകുന്ന കുടിവെള്ള പദ്ധതിയിലെ 2-ാമത് കുടിവെള്ള പദ്ദതി നാടിന് സമര്‍പ്പിച്ചു. വാരാണക്കര- വലിയങ്ങാടിയില്‍ വെച്ച് നടന്ന പൊതുയോഗത്തില്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പ്പിച്ചു. വലിയങ്ങാടിയിലെ കൊളക്കാടന്‍ ബീരാന്‍ സാഹിബ് അനുവദിച്ച സ്ഥലത്താണ് കിണര്‍കുഴിച്ച് പദ്ധതി നടപ്പാക്കിയത്. ഗ്രീന്‍ ചാനല്‍ ചെയര്‍മാന്‍ ടി.പി അബ്ദുല്‍ കരീം അധ്യക്ഷനായി. പാറമ്മല്‍ അബ്ദുറഹീം, ടി.എ യൂനുസ്, ഗള്‍ഫ് കമ്മിറ്റി പ്രസിഡന്റ് സി.വി സമീര്‍, സെക്രട്ടറി ആലികുന്നത്ത് അഷറഫ്, പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ സാജിദ്, സൈതാലിക്കുട്ടി മാസ്റ്റര്‍, പാറമ്മല്‍ ബീരാന്‍കുട്ടി ഹാജി, പാറയില്‍ മുഹമ്മദ്, കൊളക്കാടന്‍ ഷറഫുദ്ദീന്‍, കടവഞ്ചേരി സൈനുദ്ദീന്‍, നൗഷാദ് അലി, പാറയില്‍ ഫൈസല്‍ സംസാരിച്ചു.
റെയില്‍വേ അടിപ്പാത ഉദ്ഘാടനം
പരപ്പനങ്ങാടി: സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഗവണ്‍മെന്റും ഓരോകോടി രൂപ വീതം ചിലവഴിച്ച് യാഥാര്‍ഥ്യമാക്കിയ ടൗണിലെ റെയില്‍വേ അടിപ്പാതയുടെ ഉദ്ഘാടനം ഇ ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു.
പി കെ അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷനായി.
അണ്ടര്‍ ബ്രിഡ്ജില്‍ പരപ്പനങ്ങാടി നഗരസഭ രണ്ട് ലക്ഷം രൂപ ചിലവഴിച്ച് സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മവും റെയില്‍വെ സ്റ്റേഷന്‍ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും ഇ.ടി.നിര്‍വഹിച്ചു. നരേഷ് ലാല്‍വാനി (ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ,പാലക്കാട്) മുഖ്യാതിഥിയായി പങ്കെടുത്തു.
ജനപ്രതിനിധികള്‍ ,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."