മുസ്‌ലിം യൂത്ത് ലീഗ് സമ്മേളനം
പൊന്നാനി: 'ഫാസിസത്തിനെതിരേ യുവശക്തി' എന്ന പ്രമേയത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ഫൈസല്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. ഫൈസല്‍ കടവത്ത് അധ്യക്ഷനായി.
മുനവ്വറലി തങ്ങള്‍, യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍ എം എ സമദ്, വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ഫൈസല്‍ ബാഫഖി തങ്ങള്‍, എം എസ് എഫ് ദേശീയ സെക്രട്ടറി ഇ ഷമീര്‍, ജില്ലാ യൂത്ത്‌ലീഗ് പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ തുടങ്ങിയ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. മാധ്യമശ്രീ പുരസ്‌കാരം നൗഷാദ് പുതുപൊന്നാനിക്ക് മുനവ്വറലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു. അഷ്‌റഫ് കോക്കൂര്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ , സയ്യിദ് അഹ്മദ് ബാഫഖി തങ്ങള്‍, ഷാനവാസ് വട്ടത്തൂര്‍, യു മുനീബ്, കെ.സി ശിഹാബ്, ഷെബീര്‍ ബിയ്യം, മന്‍സൂര്‍ നാലകത്ത്, വി വി ഹമീദ്, എം മൊയ്തീന്‍ ബാവ, പി ടി അലി, വി പി ഹുസൈന്‍ കോയ തങ്ങള്‍, സി പി സക്കരിയ, അഡ്വ. വി ഐ എം അഷ്‌റഫ്, അഷ്‌റഫ് പൊന്നാനി, എം പി നിസാര്‍ സംസാരിച്ചു.
യുവജന റാലിക്ക് സി പി ശിഹാബ്, എന്‍ ഫസലുറഹ്മാന്‍, കെ എം മുഹ്‌സിന്‍, വി പി നൗഷാദ്, പി അത്തീഖ്, നാസര്‍, ഫൈസല്‍ വളവ്, ഫൈസല്‍ കടവനാട്, നൗഷാദ് ടൗണ്‍, ഫാറൂഖ് പുതുപൊന്നാനി, അമീന്‍ കമാംവളവ്, ജമാല്‍ മരക്കടവ്, സവാദ് വണ്ടിപ്പേട്ട, എ എ റഊഫ്, ഫര്‍ഹാന്‍ ബിയ്യം, എ എം സിറാജുദ്ദീന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."