HOME
DETAILS
MAL
ടി.ടി.ഇ.യെ മര്‍ദിച്ച ജഡ്ജിക്കെതിരേ കേസ്
backup
May 29 2016 | 20:05 PM
കോയമ്പത്തൂര്‍: കാരയ്ക്കല്‍-എറണാകുളം എക്‌സ്പ്രസില്‍ യാത്ര ചെയ്ത കുടുംബകോടതി ജഡ്ജി തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ച ടി.ടി.ഇയെ മര്‍ദിച്ചു. ജില്ലാ പൊലിസ് സൂപ്രണ്ട് ആനി വിജയ നടത്തിയ അന്വേഷണത്തില്‍ ജഡ്ജിക്കെതിരേ കേസെടുത്തു. ട്രെയിനിലെ എ വണ്‍ എസി കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്ത കാരയ്ക്കല്‍ കുടുംബകോടതി ജഡ്ജി ഇരിട്ടി സ്വദേശി സുരേഷ് വിശ്വനാഥ് ആണ് ടി.ടി.ഇ വെങ്കിടേഷനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് റെയില്‍വേ ജീവനക്കാര്‍ പണിമുടക്കുകയും ഒന്നര മണിക്കൂര്‍ ട്രെയിന്‍ വൈകുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."