HOME
DETAILS
MAL
കവിയോര്‍മകള്‍
backup
January 28 2018 | 00:01 AM
'അമ്മയോര്‍മകള്‍' എന്ന കവിതാ സമാഹാരത്തിനു ലഭിച്ച പുരസ്കാരം ഏറ്റുവാങ്ങി, സദസിനെ അഭിമുഖീകരിക്കവെ പ്രശസ്ത കവിയുടെ തൊണ്ടയിടറിയതു സ്വാഭാവികം.
ഓര്‍ക്കാന്‍ ഇനിയുമെത്രയെത്രയോ ഓര്‍മകള്‍... പാടി അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അരയില്‍ അടുക്കി തിരുകിവച്ച കര്‍ച്ചീഫ് എടുത്ത് മുഖം തുടക്കാതിരുന്നില്ല.
കരഘോഷങ്ങളും അനുമോദനങ്ങളും ആദരങ്ങളാല്‍ അയാളെ വീര്‍പ്പുമുട്ടിക്കുക തന്നെ ചെയ്തു.
തിരിച്ചുപോരുമ്പോള്‍ മകള്‍ ചോദിച്ചു: ''അച്ഛാ, അമ്മമ്മയുടെ വൃദ്ധസദനത്തില്‍ ഒന്നു പോയാലോ...? കുറച്ച് കറുത്ത ഹല്‍വയും വാങ്ങാം.. അമ്മമ്മക്കിഷ്ടം കറുത്ത ഹല്‍വ ആയിരുന്നില്ലേ? അവിടുത്തെ അമ്മമാര്‍ക്ക് ഒരു സര്‍പ്രൈസ് ആവട്ടേ...''
അയാള്‍ ഭാര്യയെ നോക്കി... പുതിയ കവിതയുടെ ആദ്യവരി മനം പുരട്ടിയ പോലെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."