മരണാനന്തര ചടങ്ങുകള്‍ക്കുള്ള ധനസഹായത്തിന് അപേക്ഷകരില്ല
ചങ്ങരംകുളം: സ്വന്തമായി ഭൂമിയിയും താമസസ്ഥലത്തിനു സമീപത്തായി എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ പൊതു ശ്മശാനവും ഇല്ലാത്ത പട്ടികജാതി വിഭാഗത്തിനു നല്‍കുന്ന മരണാനന്തര ചടങ്ങുകള്‍ക്കുള്ള ധനസഹായത്തിന് അപേക്ഷകരില്ല. ഇതോടെ പദ്ധതി ഉപേക്ഷിക്കാന്‍ സാധ്യതയേറുകയാണ്.
ഈ ആനുകൂല്യം സാധാരണ ഗതിയില്‍ മരണാനന്തര ചടങ്ങുകള്‍ക്കുള്ള ധനസഹായമായാണ് ലഭ്യമാകുക. എന്നാല്‍, ഇതുവരയായി ഒരാളും ഈ ആവശ്യവുമായി പട്ടികജാതി വിസന ഓഫിസുമായി ബന്ധപ്പെട്ടിട്ടില്ലാത്തതിനാലാണ് പദ്ധതി ഉപേക്ഷിക്കുന്ന ഘട്ടത്തിലേക്ക് എത്തിനില്‍ക്കുന്നത്. അതേസമയം, ഈ പദ്ധതിയെക്കുറിച്ച് അര്‍ഹര്‍ക്കും പട്ടികജാതി വികസന വകുപ്പില്‍ ജോലി നോക്കുന്നവര്‍ക്കും കൃത്യമായ ധാരണയില്ലാത്തതും തിരിച്ചടിയാകുന്നുണ്ട്.
അപേക്ഷകര്‍ക്ക് കേവലം ആയിരം രൂപമാത്രമാണ് അനുവദിക്കുന്നതെന്നതിനാല്‍ പലരും ഇതിനായി ശ്രമിക്കാത്തതും കാരണമാണ്. കിലോമീറ്ററിനു പുറത്തേക്ക് മൃതദേഹം കൊണ്ടുപോകണമെങ്കില്‍ ആംബുലന്‍സ് ചാര്‍ജ് ആയിരം രൂപയില്‍ ഏറെയാണെന്നതും ശവസംസ്‌കാരത്തിന് 2,500 രൂപയില്‍ കൂടുതല്‍ ചിലചെലവുള്ളതും കാരണം ഈ ആയിരം രൂപയ്ക്കായി ആരും അപേക്ഷിക്കുന്നില്ലെന്നതാണ് വാസ്തവം.
പട്ടികജാതി വിഭാഗത്തിന് വിവധ സംഘടനകള്‍ നിലവിലുണ്ടെങ്കിലും നിരവധി പേര്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതിയിലെ തുക വധിപ്പിക്കണമെന്ന ആവശ്യം അധികൃതരുടെ മുന്നില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."