HOME
DETAILS

വിശുദ്ധിയാണ് സൗന്ദര്യവര്‍ധകവസ്തു

  
backup
January 28 2018 | 00:01 AM

ulkazhcha-vishudhiyan-soundarya-vardhaka-vasthu

 

''ശരിക്കും സൗന്ദര്യം എവിടെയാണു കുടികൊള്ളുന്നത്..?'' ഗുരു ചോദിച്ചു.
''മുഖത്ത്..'' ശിഷ്യരിലൊരാളുടെ മറുപടി.
''മുഖത്തല്ല, വസ്ത്രത്തിലാണു സൗന്ദര്യം. വസ്ത്രം ആകര്‍ഷകമാണെങ്കില്‍ ഏതു വിരൂപനും സുന്ദരനായി മാറും..'' മറ്റൊരു ശിഷ്യന്‍.
''ആഭരണങ്ങളില്‍നിന്നാണു മനുഷ്യനു സൗന്ദര്യം ലഭിക്കുന്നത്..'' വേറൊരു ശിക്ഷ്യന്‍.
ഓരോരുത്തര്‍ക്കും ഓരോരോ മറുപടികള്‍. ഗുരു അവസാനം എന്തു ചെയ്‌തെന്നോ.. ക്ലാസിലേക്കു രണ്ടു ഗ്ലാസുകള്‍ കൊണ്ടുവന്നു. ഒന്ന് അതിമനോഹരമായ ചില്ലുഗ്ലാസ്. രണ്ടാമത്തേത് ഒട്ടും ആകര്‍ഷകമല്ലാത്ത ഒരു മണ്‍ഗ്ലാസ്.
ഗുരു ചോദിച്ചു: ''ഇതില്‍ ഏതാണ് ഏറ്റവും മനോഹരമായത്...?''
മറുപടിയില്‍ ഭിന്നതയുണ്ടായില്ല. എല്ലാവരും ചില്ലുഗ്ലാസ് കാണിച്ചുകൊടുത്തു.
അപ്പോള്‍ ഗുരു ചില്ലുഗ്ലാസില്‍ അല്‍പം വിഷപാനീയം ഒഴിച്ചു. മണ്‍ഗ്ലാസില്‍ ശുദ്ധജലവും ഒഴിച്ചു. എന്നിട്ട് ചോദിച്ചു: ''ഈ രണ്ടില്‍നിന്ന് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാന്‍ അവസരം കിട്ടിയാല്‍ നിങ്ങളേതാണു എടുക്കുക..?''
''മണ്‍ഗ്ലാസ്..'' അവര്‍ ഏകകണ്ഠമായി പറഞ്ഞു.
''അതെങ്ങനെ. സൗന്ദര്യമുള്ളത് ചില്ലുഗ്ലാസിനല്ലേ..'' ഗുരുവിന്റെ അറിയാഭാവത്തിലുള്ള ചോദ്യം.
''സൗന്ദര്യം ചില്ലുഗ്ലാസിനാണെങ്കിലും അകത്ത് വിഷപാനീയമാണുള്ളത്..'' അവര്‍ നിഷ്‌കളങ്കമായി മുറപടി കൊടുത്തു.
അതുകേട്ടപ്പോള്‍ ഗുരു പറഞ്ഞു: ''അതാണു ഞാന്‍ പറഞ്ഞുവന്നതിന്റെ പൊരുള്‍. പുറത്ത് സൗന്ദര്യം ഉണ്ടായിട്ട് ഒരു കാര്യവുമില്ല. ആളുകള്‍ സ്വീകരിക്കുക അകത്ത് വിശുദ്ധിയുള്ളവരെയാണ്. അകത്ത് വിഷമാണെങ്കില്‍ പുറത്തെ സൗന്ദര്യം വിരൂപമായിരിക്കും. അകത്ത് വിശുദ്ധിയാണെങ്കില്‍ പുറത്തെ വൈപൂര്യം സൗന്ദര്യമായി മാറും. ദാമ്പത്യജീവിതം ഒരു വര്‍ഷംപോലും മുന്നോട്ടുകൊണ്ടുപോകാനാവാതെ പാതിവഴിയില്‍വച്ച് മോചനം തേടുന്ന സൗന്ദര്യറാണികളെ നിങ്ങള്‍ കാണാറില്ലേ. മരണം വരെ സുഖസന്തോഷത്തോടെ ദാമ്പത്യജീവിതം നയിക്കുന്ന 'വിരൂപികളായ' ദമ്പതിമാരെയും നിങ്ങള്‍ കാണാറില്ലേ. സൗന്ദര്യത്തിന്റെ മാനദണ്ഡം തൊലിനിറമോ, നിങ്ങള്‍ പറഞ്ഞതുപോലെ ആഭരണങ്ങളോ വസ്ത്രങ്ങളോ അല്ല. അകവിശുദ്ധിയാണ്.''
സൂഫി കവി ജലാലുദ്ദീന്‍ റൂമി(റ) പാടി:
ഗാവൊ റാ റങ്കസ് ബിറൂനൊ മര്‍ദ് റാ
അസ് ദറൂന്‍ ജൂ റങ്കെ സുര്‍ഖൊ സര്‍ദ് റാ
(കാളയുടെ നിറം പുറത്തുനിന്നു നോക്കുക. എന്നാല്‍ മനുഷ്യന്റെ നിറം അകത്തുനിന്ന് അന്വേഷിക്കുക; ചുവപ്പും മഞ്ഞയുമായ നിറങ്ങള്‍.)
മൃഗത്തിന്റെ തനിനിറം കാണണമെങ്കില്‍ അതിന്റെ പുറംതൊലി നോക്കിയാല്‍ മതി. എന്നാല്‍ മനുഷ്യന്റെ തനിനിറം കാണണമെങ്കില്‍ അവന്റെ പുറംതൊലി നോക്കിയാല്‍ പോരാ, അകനിറം നോക്കണം. മൃഗങ്ങളുടെ തനിനിറം പുറത്താണെങ്കില്‍ മനുഷ്യന്റെത് അകത്താണ്. അവിടേക്കാണ് ദൈവം തമ്പുരാന്‍ നോക്കുന്നത്. പുറംതൊലി നോക്കി അവന്‍ ആര്‍ക്കും ആരെക്കാളും സ്ഥാനം നല്‍കുന്നില്ല. അകം കാണാന്‍ കെല്‍പില്ലാത്ത അല്‍പന്മാര്‍ പുറം നോക്കി ഒരാളെ ഇഷ്ടപ്പെടുമ്പോള്‍ ദൈവം തമ്പുരാന്‍ അകം നോക്കിയാണ് ഒരാളെ ഇഷ്ടപ്പെടുന്നത്.
വിവാഹാലോചന നടത്തുമ്പോള്‍ കാര്യമായ നോട്ടം പെണ്ണിന്റെ പുറം തൊലിയിലേക്കാണ്. അതുമാത്രം കണ്ട് കെട്ടിയവരില്‍ പലര്‍ക്കും പിന്നീട് ആ കെട്ടഴിക്കേണ്ടി വന്നിട്ടുണ്ട്. പുറംതൊലി ചിലപ്പോള്‍ വഞ്ചിച്ചുകളയുമെന്ന സത്യം അവര്‍ ഓര്‍ക്കാതെ പോകുന്നു.
പുറം നോക്കിയാല്‍ പഴം പഴുത്തു പാകമായതായി തോന്നും. വീട്ടില്‍ ചെന്ന് മുറിച്ചുനോക്കിയാലായിരിക്കും കള്ളിവെളിച്ചത്താവുക. പ്രതിസന്ധികളാകുന്ന കത്തികള്‍ സ്വഭാവമാകുന്ന പഴത്തിന്മേല്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ പുറംതൊലിയല്ല, അകനിറമെന്ന തനിനിറമാണു പുറത്തുചാടുക. പുറംതൊലിക്കു യോജിച്ചതാണ് അകമനിറമെങ്കില്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ ജീവിതകാലം മുഴുക്കെ കഷ്ടപ്പാടുതന്നെ. അതിനാണ് ആദ്യമേ അകനിറം നോക്കണമെന്നു പറയുന്നത്. അതു സുന്ദരമെങ്കില്‍ ബാക്കിയുള്ളതെല്ലാം നിങ്ങളുടെ ഇഷ്ടം.
അറബിക്കവിയുടെ വരികളിങ്ങനെയാണ്:
വമല്‍ ഹുസ്‌നു ഫീ വജ്ഹില്‍ ഫതാ ശറഫന്‍ ലഹൂ
ഇദാ ലം യകുന്‍ ഫീ ഫിഅ്‌ലിഹീ വല്‍ ഖലാഇഖി
സ്വഭാവപെരുമാറ്റങ്ങളില്‍ സൗന്ദര്യമില്ലെങ്കില്‍ മുഖസൗന്ദര്യം ഒരു മഹത്തമേയല്ലെന്നര്‍ഥം. സൗന്ദര്യംകൊണ്ട് മഹാന്മാരായവരാരുമില്ല. അകം വെടിപ്പാക്കിയവര്‍ക്കാണ് മഹത്വം ഉണ്ടായിട്ടുള്ളത്. പുറത്തെ സൗന്ദര്യമെന്നത് ദൈവം നല്‍കുന്നതാണ്. അതില്‍ നമ്മുടെ തീരുമാനങ്ങള്‍ക്ക് സ്വാധീനമില്ല. അതുകൊണ്ടുതന്നെ നമുക്കൊരു അധ്വാനവുമില്ലാതെ ലഭിച്ച സൗന്ദര്യത്തില്‍ മേന്മ നടിക്കുന്നത് നിരര്‍ഥകമാണ്. നമ്മുടെ ഇച്ഛാസ്വാതന്ത്ര്യം കൊണ്ട് നേടിയെടുക്കുന്ന കഴിവുകളാണു കഴിവുകള്‍. അതിലാണു മേന്മ കിടക്കുന്നത്.
പുറം മാത്രം സുന്ദരമാക്കിയാല്‍ അകം സുന്ദരമാവില്ല. എന്നാല്‍, അകം സുന്ദരമാക്കാന്‍ ശ്രമിച്ചാല്‍ അതുവഴി പുറവും സ്വമേധയാ സുന്ദരമായിക്കൊള്ളും. ഒരു വെടിയില്‍ രണ്ടുപക്ഷികള്‍ വീഴുന്ന നടപടിയല്ലേ ലാഭകരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  20 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago