HOME
DETAILS

ബൈക്ക് യാത്രക്കാരനെ അക്രമിച്ച് പണം കവര്‍ന്ന കേസ്: അവസാന പ്രതിയും പിടിയില്‍

  
backup
February 12 2017 | 03:02 AM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0

 

മഞ്ചേരി: അരീക്കോട് കീഴുപറമ്പ് കുഞ്ഞന്‍പടിയില്‍വച്ചു ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി ഏഴു ലക്ഷം രൂപ കവര്‍ന്ന കേസിലെ അവസാന പ്രതിയും പിടിയിലായി. തൃശൂര്‍ പഴുക്കര വേഴപറമ്പില്‍ ജിജോ ജോസ് (34) ആണ് ഇന്നലെ മഞ്ചേരി പൊലിസിന്റെ പിടിയിലായത്.
2011 ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുവള്ളിയിലെ ജ്വല്ലറിയിലേക്കു പണവുമായി പോവുകയായിരുന്ന കൊടുവള്ളി തൊള്ളറമ്മല്‍ അബ്ദുസലീമിനെ കാറിലെത്തിയ പ്രതി ഉള്‍പ്പെടെയുള്ള പതിനൊന്നംഗ സംഘം ഇടിച്ചുതെറിപ്പിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി പണം കവര്‍ച്ച നടത്തുകയായിരുന്നു. ശേഷം സലീമിനെ പ്രതികള്‍ റോഡില്‍ ഉപേക്ഷിച്ചു. കോട്ടക്കല്‍ ഭാഗത്തേക്കാണ് കവര്‍ച്ചാ സംഘം പോയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം ശക്തമാക്കി.
തുടര്‍ന്നു കോട്ടക്കലില്‍വച്ച് പ്രതികള്‍ സഞ്ചരിച്ച വാഹനം തടയാന്‍ ശ്രമിച്ചങ്കിലും പൊലിസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ചു കടന്നുകളയുകയായിരുന്നു. ഈ സംഭവത്തില്‍ പ്രതികള്‍ക്കെതിരേ കോട്ടക്കല്‍ സ്‌റ്റേഷനിലും കേസുണ്ട്. ഒരു മാസം മുന്‍പ് ഈ കേസില്‍ തൃശൂര്‍ സ്വദേശികളായ കല്ലൂര്‍ ബിനീഷ്, ആലങ്ങാട് പഴംപള്ളി സിനോഷ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം പിടികൂടുകയും ചെയ്തിരുന്നു. പിടികൂടിയ പ്രതികളില്‍നിന്ന് അഞ്ചുലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തു. മഞ്ചേരി എസ്.ഐ കൈലാസ്‌നാഥും പ്രത്യേക അന്വേഷണ സംഘമായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, ടി. ശ്രീകുമാര്‍, സലീം, സജയന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago