കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
വെളളിനേഴി
പഞ്ചായത്തിലെ
കുടിവെളളക്ഷാമം
പരിഹരിക്കണം
ശ്രീകൃഷ്ണപുരം: വെള്ളിനേഴി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വെള്ളിനേഴി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി യോഗം ആവശ്യപെട്ടു. എല്ലാ പഞ്ചായത്ത് കിണറുകളും അടിയന്തിരമായി അറ്റകുറ്റ പണികള്‍ നടത്തണമെന്നും കുടിവെളള പദ്ധതികളിലൂടെ സ്ഥിരമായി വെള്ളം വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ ജനറല്‍ സെക്രട്ടറി.ഒ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.എസ്.ശ്രീധരന്‍ അദ്ധ്യക്ഷനായി. പി. സ്വാമിനാഥന്‍, സി.ടി.ചന്ദ്രശേഖരന്‍, ബാലസുബ്രമണ്യന്‍, വി.കെ.ഗോവിന്ദന്‍ കുട്ടി, സി..രാധാകൃഷണന്‍, കെ.വി..രാധാകൃഷണന്‍, പഞ്ചായത്ത് മെമ്പര്‍ ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.
പറക്കുളം പടിഞ്ഞാറങ്ങാടി റോഡില്‍ മാലിന്യങ്ങള്‍ തളളുന്നത് പതിവാകുന്നു
ആനക്കര: പറക്കുളം പടിഞ്ഞാറങ്ങാടി റോഡില്‍ മാലിന്യങ്ങള്‍ തളളുന്നത് പതിവാകുന്നു. മാലിന്യങ്ങള്‍ ഭക്ഷിക്കാനായി എത്തുന്ന തെരുവ് നായ്ക്കളുടെ എണ്ണവും വര്‍ധിക്കുന്നു. തെരുവ് നായ്ക്കള്‍ ഇരുചക്രവാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു. വാഹനങ്ങള്‍ക്ക് കുറുകെ ചാടി അപകങ്ങള്‍ പതിവാകുന്നു. രാത്രിയുടെ മറവിലാണ് മാലിന്യങ്ങള്‍ തളളുന്നത് . ദിനംപ്രതി നിരവധി വാഹനങ്ങളും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും കടന്ന് പോകുന്ന റോഡുകൂടിയാണിത്.
മുസ്്‌ലിംലീഗ് തൃത്താല മണ്ഡലം ഭാരവാഹികള്‍
പടിഞ്ഞാങ്ങാടി: തൃത്താല നിയോജക മണ്ഡലം മുസ്്‌ലിം ലീഗ് കൗണ്‍സില്‍ മീറ്റ് ആലൂര്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററില്‍ നടന്നു. പുതിയ കമ്മിറ്റി ഭാരവാഹികളായി എസ്.എം.കെ തങ്ങള്‍ ( പ്രസി ), ടി.പി കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍, പി. മുഹമ്മദുണ്ണി മാസ്റ്റര്‍ ,പി.വൈ കുഞ്ഞുമോന്‍, എം.പി സൈതാലിപ്പു (വൈ: പ്രസി), സി.എം അലി മാസ്റ്റര്‍ ( ജ: സെക്ര. ) ടി.മൊയ്തീന്‍ക്കുട്ടി, പി.എ കാസിം, കെ.വി മുസ്തഫ, പി.എം.അബ്ദുള്‍ റസാക്ക് (ജോ: സെക്ര.), കെ.പി മുഹമ്മദ് ( ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.
ഭാരതപ്പുഴയില്‍
തടയണ
നിര്‍മിച്ചില്ലെങ്കില്‍
പ്രക്ഷോഭമെന്ന്
ഷൊര്‍ണൂര്‍: മേഖലയില്‍ കുടിവെള്ളക്ഷാമത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കെ ഭാരതപ്പുഴയില്‍ തടയണ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. ബി.ജെ.ഡി.എസ്, എസ്.ഡി.പി.ഐ എന്നീ സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നതിന്റെ ഭാഗമായി സൂചന സമരം നടന്നു.
ഒരു വര്‍ഷത്തിനിടയില്‍ തടയണ നിര്‍മിച്ചില്ലെങ്കില്‍ ബി.ജെ.ഡി.എസ് തടയണ നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപനം.
അതേസമയം കൊച്ചില്‍ പാലത്തിനു സമീപം ഭാരതപ്പുഴയില്‍ പാതി വഴിയില്‍ നിര്‍ത്തിയ തടയണയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി രംഗത്തെത്തിയതായി അറിയുന്നു.
തടയണനിര്‍മാണത്തില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് ആണ് വാട്ടര്‍ അതോറിറിറ്റിയുടേത്. 9 വര്‍ഷം മുമ്പാണ് തടയണ നിര്‍മാണം ആരംഭിച്ചത്. ഇതിന് 250 മീറ്റര്‍ നീളം ഉണ്ട്.
ലഹരി മുക്ത ഉണ്ണിയാല്‍; ഉദ്ഘാടനവും ബോധവത്കരണവും നടത്തി
മണ്ണാര്‍ക്കാട്: ലഹരി മുക്ത ഉണ്ണിയാല്‍ പദ്ധതി ഉദ്ഘാടനവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. കര്‍ക്കിടാംകുന്ന് ഉണ്ണിയാല്‍ സെന്ററില്‍ പാസ് ക്ലബ്ബിന്റെ നേതത്വത്തില്‍ നടത്തിയ പരിപാടി മണ്ണാര്‍ക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്ര ഉദ്ഘാടനം ചെയ്തു. ഉമര്‍ ഖത്താബ്, നാട്ടുകല്‍ എസ്.ഐ വി.എസ് മുരളീധരന്‍, കെ. രാധാകൃഷ്ണന്‍, മണികണ്ഠന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിനേഷ്, പി.കെ അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് അഷറഫ്, ടി.വി ഉണ്ണികൃഷ്ണന്‍ , മണികണ്ഠന്‍ പ്രസംഗിച്ചു.
ഒ.എന്‍.വി അനുസ്മരണം ഇന്ന്
പാലക്കാട് : ജില്ലാ ലൈബ്രറി കൗണ്‍സിലും ജില്ലാ പബ്ലിക് ലൈബ്രറിയും നടത്തുന്ന ഒ.എന്‍.വി അനുസ്മരണം ഇന്നുരാവിലെ 10 മണിക്ക് കേരള അക്കാദമിക് സെക്രട്ടറി പ്രൊഫ.കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി അനുസ്മരണ പ്രഭാഷണം നടത്തും. പ്രൊഫ.പി സോമന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.കെ നാരായണദാസ് അധ്യക്ഷനാകും. ജില്ലാ വൈസ് പ്രസിഡന്റ് ഇ.രാമചന്ദ്രന്‍, എം.കെ പ്രദീപ്, കെ.ജി മരിയ ജെറാള്‍ഡ് പ്രസംഗിക്കും. ലൈബ്രറി സെക്രട്ടറി ടി.ആര്‍ അജയന്‍ സ്വാഗതം പറയും. കവിയിത്രി ജ്യോതിഭായിപരിയാടത്ത് പ്രാരംഭം കുറിക്കും. കവി കൂട്ടായ്മയുടെ ഒ.എന്‍.വി പ്രണാമം പി.ടി നരേന്ദ്രമേനോന്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. മത്സരവിജയികള്‍ക്ക് ജില്ലാ കലക്ടര്‍ മേരിക്കുട്ടി സമ്മാന വിതരണം നടത്തും.
എടത്തനാട്ടുകര യതീംഖാന
പൂര്‍വവിദ്യാര്‍ഥി സംഗമം
മണ്ണാര്‍ക്കാട്: എടത്തനാട്ടുകര അനാഥശാലയില്‍ വിവിധ കാലങ്ങളില്‍ അന്തേവാസികളായിരുന്ന പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം ഫെബ്രുവരി 12ന് രാവിലെ 10മുതല്‍ എടത്തനാട്ടുകര യതീംഖാനയില്‍ നടക്കും.
അഡ്വ. എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. 1949 മുതല്‍ യതീംഖാനയില്‍ അന്തേവാസികളായിട്ടുള്ള മുഴുവന്‍ പൂര്‍വവിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 04924 266238, 9447 340144, 9946 204208.
എ.എം. മുഹമ്മദ് അനുസ്മരണം
നാളെ
കൂറ്റനാട്: ദീര്‍ഘകാലം തൃത്താല നിയോജക മണ്ഡലം കോണ്‍ഗ്രസ് അധ്യക്ഷനും പട്ടിശ്ശേരി മഹല്ല് പ്രസിഡന്റും ചാലിശ്ശേരി ഹൈസ്‌കൂര്‍ പി.ടി.എ പ്രസിഡന്റും, ദാറുല്‍ ഉലൂം പ്രസിഡന്റ്, ചാലിശ്ശേരി പഞ്ചായത്ത് പ്രതിനിധി തുടങ്ങി വിവിധ മത രാഷ്ടീയ സാംസ്‌കാരിക രംഗങ്ങളില്‍ ഉന്നത സ്ഥാനത്ത് ഇരുന്ന എ.എം മുഹമ്മദിന്റെ പത്തൊമ്പതാം അനുസ്മരണം നാളെ വൈകീട്ട് ആറുമണിക്ക് പട്ടിശ്ശേരി എ.എം.നഗറില്‍ നടത്തപ്പെടുന്നു.
ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രികണ്ഠന്‍ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ടിയ നേതാക്കളും എം.എല്‍.എമാരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."