വാര്‍ഷികാഘോഷം
വടക്കാഞ്ചേരി: മുള്ളൂര്‍ക്കര പൗരാവകാശ സംരക്ഷണ സമിതിയുടെ നാലാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. ആക്ട്സ് മുള്ളൂര്‍ക്കര യൂനിറ്റുമായി സഹകരിച്ച് സ്ത്രീ സുരക്ഷയെകുറിച്ചും അടിയന്തര ആപത്ഘട്ടത്തില്‍ സ്വീകരിക്കേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ചും ക്ലാസ് നടന്നു. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെതിരേയുള്ള അക്രമങ്ങളെ പ്രതിരോധിക്കുന്നതിനെ കുറിച്ച് വടക്കാഞ്ചേരി സി.ഐ എം.കെ സുരേഷ്കുമാറും അടിയന്തര ആപത്ഘട്ടങ്ങളില്‍ കൈ കൊള്ളേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. കെ.ജെ റീനയും ക്ലാസെടുത്തു. മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എച്ച് അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു.
പൗരാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് എം.എന്‍ സോദരന് അധ്യക്ഷനായി. യോഗ ചാമ്പ്യന്‍ കുമാരി അര്‍ഷ പത്മരാജനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രാധാകൃഷ്ണന് ഉപഹാരം നല്കി അനുമോദിച്ചു. എം.ആര് സ്മിത, ആയിഷ ഉമ്മര്‍, സി.എം ഷംസുദ്ധീന് തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.എസ് നൗഫല്‍ സ്വാഗതവും, കെ.കെ അബ്ദുള്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."