HOME
DETAILS
MAL
ചാലക്കുടി പുഴയുടെ തീരം ഇടിഞ്ഞു
backup
February 12 2017 | 04:02 AM
മാള: അന്നമനടയില്‍ ചാലക്കുടി പുഴയുടെ തീരം ഇടിഞ്ഞു.വാളൂര്‍ തെക്ക് ചുങ്കത്ത് പീതാംബരന്റെ സ്ഥലമാണ് പുഴയിലേക്ക് ചേര്‍ന്നത്.
മുപ്പത് മീറ്റര്‍ നീളത്തില്‍ 15 മീറ്റര്‍ വീതിയിലാണ് വന്‍ മരങ്ങള്‍ അടക്കം പുഴയിലേക്ക് നീങ്ങിയിരിക്കുന്നത്. വെള്ളിയാഴ്ച പകല്‍ സമയത്ത് വലിയ ശബ്ദത്തോടെയാണ് സ്ഥലം പുഴയിലേക്ക് മാറിയത്.
ഒറ്റനോട്ടത്തില്‍ മണ്ണിടിച്ചില്‍ പോലെ തോന്നാമെങ്കിലും മറ്റെന്തെങ്കിലും പ്രതിഭാസമാണോയെന്നു സംശയിക്കുന്നുണ്ടെന്ന് പീതാംബരന് പറഞ്ഞു. പുഴയുടെ തീരം ഒറ്റത്തവണ ഇടിഞ്ഞതല്ലാതെ തുടര്‍ചലനങ്ങള്‍ ഉണ്ടായിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് പുഴയോര പരിസരവാസികള്‍ ഭീതിയിലാണ്. അഡ്വ.വി.ആര്.സുനില്‍കുമാര്‍ എം.എല്‍.എ., പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ്, ജലസേചന വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."