ബസ് യാത്രക്കിടെ മാല കവര്‍ന്ന തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍
എരുമപ്പെട്ടി: വേലൂരില്‍ ബസ് യാത്രക്കാരിയുടെ മാല കവര്‍ന്ന തമിഴ്നാട് സ്വദേശിനികളായ യുവതികളെ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു. തമിഴ്നാട കരൂര്‍ സ്വദേശിനികളായ ശാലിനി,പുമാരി എന്നിവരെയാണ് പിടികൂടിയത്.
പൊലിസ് ഇവരുടെ അറസ്റ്റ് രേഖപെടുത്തി. സമാന രീതിയില്‍ പ്രതികള്‍ ഇതിനു മുന്‍പും മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. തലശ്ശേരി നെല്ലിക്കല്‍ വസിഷ്ടന്റെ ഭാര്യ സരോജിനിയുടെ മൂന്ന് പവ്വന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് മോഷ്ടാക്കള്‍ പൊട്ടിച്ചത്. വേലൂരിലുള്ള മകളുടെ വീട്ടിലേക്ക് ബസില്‍ വരികയായിരുന്ന സരോജിനി പോസ്റ്റ് ഓഫിസ് സെന്ററില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് മാല കവര്‍ന്നത് .
സാരി കൊണ്ട് തലമൂടിയ സ്ത്രീകള്‍ അനാവശ്യ തിരക്കുണ്ടാക്കി ഇതിനിടയില്‍ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബസില്‍ നിന്നിറങ്ങിയപ്പോള്‍ മാല നഷ്ടപ്പെട്ടതായി മനസിലാക്കിയ സരോജനി ബഹളം വെക്കുകയും ഇതിനെ തുടര്‍ന്ന് നാട്ടുകാരും ബസ് ജീവനക്കാരും തിരച്ചില്‍ നടത്തിയപ്പോഴാണ് യുവതികള്‍ പിടിയിലായത്. മാല ഇവരില്‍ നിന്നും നാട്ടുകാര്‍ കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."