HOME
DETAILS
MAL
ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്
backup
January 28 2018 | 03:01 AM
തിരുവനന്തപുരം: മന്ത് രോഗവും കോളറയും സ്ഥിരീകരിച്ചതോടെ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്.
കഴിഞ്ഞ ആഴ്ച കോഴിക്കോട് കുറ്റ്യാടിക്കടുത്ത് കായക്കൊടി പഞ്ചായത്തില്‍ നാല്പതോളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മന്ത് രോഗ അണുബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലം ജില്ലയിലെ ചടയമംഗലത്ത് കോളറയും സ്ഥിരീകരിച്ചത്. ഇതരസംസ്ഥാന തൊഴിലാളിക്കാണ് കോളറ സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതാദ്യമായാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.
സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊല്ലം ജില്ലയില്‍ രോഗം കണ്ടെത്തുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്ള പ്രദേശങ്ങളിലെ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."