കൊല്ലത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് കോളറ സ്ഥിരീകരിച്ചു
കൊല്ലം: ജില്ലയില്‍ ചടയമംഗലത്ത് കോളറ സ്ഥിരീകരിച്ചു. ബംഗാള്‍ സ്വദേശി റവുകുള്‍ ഇസ്ലാമിനാണ് കോളറ പിടിപെട്ടത്. വയറിളക്കത്തെ തുടര്‍ന്ന് കഴിഞ്ഞ 23ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ജില്ലയില്‍ കോളറ ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ചടയമംഗലത്തു അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇവര്‍ താമസിച്ചിരുന്ന ലോഡ്ജ് ആരോഗ്യവകുപ്പും ലേബര്‍ വകുപ്പും സീല്‍ ചെയ്തു.
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സമീപപ്രദേശത്തെ ലേബര്‍ ക്യാംപുകളില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. രോഗബാധ കണ്ടെത്തിയ ചടയമംഗലത്തും സമീപ പഞ്ചായത്തുകളിലും ആരോഗ്യവാകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്കി. ആരോഗ്യവകുപ്പ് റാപ്പിട് ആക്ഷന്‍ ടീമിന്റെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധി തടയാന്‍ നടപടികള്‍ സ്വീകരിച്ചതായി കൊല്ലം ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സന്ധ്യ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."