HOME
DETAILS
MAL
ബൈജയന്ത് ജെയ് പാണ്ഡ ലോക്സഭാംഗത്വം രാജിവയ്ക്കണമെന്ന് ബിജു ജനതാദള്‍
backup
January 28 2018 | 03:01 AM
ഭുവനേശ്വര്‍: രണ്ടുദിവസം മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ബൈജയന്ത് ജെയ് പാണ്ഡ ലോക്സഭാംഗത്വം രാജിവയ്ക്കണമെന്ന് ബിജു ജനതാദള്‍(ബി.ജെ.ഡി) വൈസ് പ്രസിഡന്റ് ബേദ് പ്രകാശ് അഗര്‍വാള്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്.
ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം ലോക്സഭാംഗത്വം രാജിവയ്ക്കേണ്ടതെന്നാണ് അഗര്‍വാള്‍ ഭുവനേശ്വറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. കേന്ദ്രപ്പാറ മണ്ഡലത്തില്‍ നിന്നാണ് പാണ്ഡ തെരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."