നാടിന്റെ വികസനത്തില്‍ ജനകീയ കൂട്ടായ്മ അനിവാര്യം: എ.സി മൊയ്തീന്‍
വടക്കാഞ്ചേരി: നാടിന്റെ വികസന മുന്നേറ്റം ഉറപ്പ് വരുത്തുന്നതില്‍ ഗവണ്‍മെന്റ് ധനസഹായം കൊണ്ടു മാത്രം കഴിയാത്ത അവസ്ഥയുണ്ടെന്നും ജനകീയ കൂട്ടായ്മയിലൂടെ സമഗ്ര വികസനം ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. വികസനം റോഡും കെട്ടിടങ്ങളുമാണെന്ന ധാരണ സര്‍ക്കാരിനില്ല.ജനങ്ങളുടെ സര്‍വ്വതോന്മുഖമായ പുരോഗതി ഉറപ്പു വരുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
വടക്കാഞ്ചേരി ഉത്രാളി പൂരത്തോടനുബന്ധിച്ച് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പതിനൊന്നാമത് അഖിലേന്ത്യാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മൊയ്തീന്‍. അനില്‍ അക്കര എം.എല്‍.എ അധ്യക്ഷനായി. പി.കെ ബിജു എം.പി മുഖ്യപ്രഭാഷണം നടത്തി. സിനിമാ താരം കലാഭവന്‍ നിയാസ് മുഖ്യാതിഥിയായി പങ്കെടുത്തു.
എം.ആര്‍ അനൂപ് കിഷോര്‍, എസ്.ബസന്ത് ലാല്‍, കെ.അജിത്കുമാര്‍,തുളസി കണ്ണന്‍,പി.ആര്‍ സേതുമാധവന്‍, ടി.പി പ്രഭാകരമേനോന്‍,പി.എന്‍ ഗോകുലന്‍, എം.ആര്‍ സോമനാരായണന്‍, ലൈല നസീര്‍, എന്‍.കെ പ്രമോദ്കുമാര്‍, ടി.എന്‍ ലളിത, ജയ പ്രീത മോഹന്‍, സിന്ധു സുബ്രഹ്മണ്യന്‍,ടി.വി സണ്ണി, ശശികുമാര്‍ കൊടയ്ക്കാടത്ത്, അജിത് കുമാര്‍ മല്ലയ്യ , മീന ശലമോന്‍, എം.കെ ശ്രീജ, എ.പത്മനാഭന്‍,ജിജോ കുരിയന്‍, പി.എന്‍ സുരേന്ദ്രന്‍, പി.കെ പ്രസാദ്, ജോണി ചിറ്റിലപ്പിളളി,ജോയ് കണ്ണമ്പുഴ,സി.എ ശങ്കരന്‍ കുട്ടി,വി. മുരളി എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് സ്വാഗതവും പ്രദര്‍ശന കമ്മിറ്റി സെക്രട്ടറി എ.കെ സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."