മക്കള്‍തന്നെ മാതാപിതാക്കളെ തീരുമാനിക്കട്ടേയെന്ന് കോടതി
ഗുവാഹത്തി: പ്രസവിച്ച ഉടന്‍ ആശുപത്രിയില്‍ വച്ച് കുട്ടികള്‍ മാറിയ സംഭവത്തില്‍ മക്കളെ കൈമാറാന്‍ ബുദ്ധിമുട്ടറിയിച്ച രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹരജിയില്‍ വിചിത്രമായ കോടതി വിധി. 18 വയസ് പൂര്‍ത്തിയായാല്‍ മക്കള്‍തന്നെ ഏത് മാതാപിതാക്കളെ വേണമെന്ന് തീരുമാനിക്കട്ടെയെന്നായിരുന്നു കോടതി വിധി. 2015 മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ വച്ചാണ് കുട്ടികളെ മാറിയതായി രക്ഷിതാക്കള്‍ക്ക് സംശയം ഉണ്ടായത്. ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടതോടെ പരാതിക്കാര്‍ ആരോപണം ഉന്നയിച്ച ദിവസം ഉണ്ടായ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍ തങ്ങളുടെ കുട്ടിയെ മാറിപ്പോയതായി ചൂണ്ടിക്കാട്ടി നല്കിയ പരാതിയാണ് അവസാനം കോടതി കയറിയത്. ഡി.എന്‍.എ ടെസ്റ്റ് വഴി കുട്ടികളെ മാറിയതായി കണ്ടതോടെ യഥാര്‍ഥ മാതാപിതാക്കള്‍ക്ക് കുട്ടികളെ മാറിയെടുക്കാമെന്ന് കോടതി അറിയിച്ചെങ്കിലും മാതാപിതാക്കള്‍ കുട്ടികളുമായി പിരിയാന്‍ കഴിയാത്ത വിധത്തിലായിരുന്നു. ഇതോടെയാണ് പ്രായപൂര്‍ത്തിയായാല്‍ കുട്ടികള്‍ക്കു തന്നെ തങ്ങളുടെ മാതാപിതാക്കളെ തെരഞ്ഞെടുക്കമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."