HOME
DETAILS
MAL
റിപ്പബ്ലിക് ദിനാഘോഷം: ഇരിപ്പിടത്തെച്ചൊല്ലി വിഷമമില്ലെന്ന് രാഹുല്‍ ഗാന്ധി
backup
January 28 2018 | 03:01 AM
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങ് വീക്ഷിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്കിയ ഇരിപ്പിടത്തെ ചൊല്ലിയുണ്ടായ വിവാദം കത്തിപ്പടരുന്നതിനിടയില്‍, ഇക്കാര്യത്തില്‍ തനിക്ക് ഒരുതരത്തിലുള്ള മാനസിക വിഷമങ്ങളുമില്ലെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്തെത്തി. ചടങ്ങില്‍ രാഹുല്‍ ഗാന്ധിക്ക് ആറാമത്തെ വരിയിലാണ് സ്ഥാനം നല്‍കിയത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കെയാണ് ഇക്കാര്യത്തില്‍ തനിക്ക് ഒരുതരത്തിലുള്ള വിഷമവും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് മുന്‍നിരയിലായിരുന്നു ഇരിപ്പിടം ഒരുക്കിയിരുന്നത്. ബി.ജെ.പിയുടേത് തരംതാണ രാഷ്ട്രീയക്കളിയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."