HOME
DETAILS

സഊദി-ഇന്ത്യന്‍ ബന്ധത്തില്‍ പുതിയ അധ്യായം ചേര്‍ത്ത് നൗഫ് മുഹമ്മദിന്റെ പരമോന്നത ബഹുമതി

  
backup
January 28 2018 | 03:01 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2


റിയാദ്: സഊദി-ഇന്ത്യന്‍ ബന്ധത്തില്‍ പുതിയ അധ്യായം തുന്നിച്ചേര്‍ത്ത് സഊദി വനിതക്ക് ഇന്ത്യന്‍ പരമോന്നത ബഹുമതി. യോഗ ഇനത്തിലാണ് സഊദി പൗരയായ നൗഫ് മര്‍വായിക്ക് ഇന്ത്യന്‍ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ അവാര്‍ഡ് ലഭിച്ചത്.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു സഊദി പൗരന് പത്മ പുരസ്‌കാരം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ റിപബ്ലിക് ദിനത്തോടനുബന്ധിച്ചു നടന്ന പ്രഖ്യാപനത്തിലാണു വിദേശ പത്മ വിഭാഗത്തില്‍ മര്‍വ അവാര്‍ഡിനര്‍ഹയായത്. അറബ് യോഗ ഫൗണ്ടേണ്ടഷന്‍ സ്ഥാപകയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാണ് നൗഫ് മുഹമ്മദ് അല്‍ മര്‍വ. ജിദ്ദയിലെ ശാത്തി സ്ട്രീറ്റില്‍ ഇവര്‍ സ്ഥാപിച്ചിരുന്ന സമാന്തര ചികിത്സാ കേന്ദ്രത്തില്‍ എത്തുന്നവരില്‍ ഏറിയപങ്കും സ്വദേശികളാണ്. ആയുര്‍വേദത്തിന്റെ ആരോഗ്യ പുണ്യത്തെ കുറിച്ച് അവരെ ബോധ്യപ്പടുത്തുന്ന തിരക്കിലാണിപ്പോള്‍ ഗള്‍ഫ് യോഗ അലയന്‍സ് എന്ന കൂട്ടായ്മയുടെ റീജ്യനല്‍ ഡയറക്ടര്‍ കൂടിയായ നൗഫ് മുഹമ്മദ് മര്‍വ.
ആയുര്‍വേദ ചികിത്സ തേടി കേരളത്തിലെത്തുന്ന സഊദിയുടെ എണ്ണം കൂടിയതിനാല്‍ ഇവര്‍ക്ക് ആവശ്യമായ ചികിത്സ ഇവിടെ തന്നെ ഒരുക്കാനുള്ള കഠിനശ്രമത്തിലാണ് നൗഫ് ഇപ്പോള്‍. ഇവരുടെ യോഗാ സെന്ററിന് രണ്ടണ്ടു മാസം മുന്‍പ് സഊദി അധികൃതര്‍ അനുമതി നല്‍കിയിരുന്നു. അറബ് ആയോധനകലയില്‍ അതിവിദഗ്ധനും അറബ് മാര്‍ഷല്‍ ആര്‍ട്‌സ് ഫെഡറേഷന്‍ സ്ഥാപകനുമായ മുഹമ്മദ് അല്‍ മര്‍വായിയുടെ മകളായ നൗഫ് അല്‍ മര്‍വ ചെറുപ്പം തൊട്ടേ കളരിപ്പയറ്റ് പോലുള്ള കേരളീയ ആയോധനകലകളെ കുറിച്ചും ഇന്ത്യന്‍ ചിക്തിസാരീതികളെ കുറിച്ചും പഠനം നടത്തിയിട്ടുണ്ട്. ഇതിനായി നിരവധി തവണ ഇവര്‍ കേരളം സന്ദര്‍ശിക്കുകയും ചെയ്തു.
കേരളത്തെയും മലയാളികളെയും ഏറെ ഇഷ്ടപ്പെടുന്ന നൗഫ് അല്‍ മര്‍വയുടെ ഇഷ്ടങ്ങളും കേരളത്തോട് അലിഞ്ഞുചേര്‍ന്നതാണു. അച്ചാര്‍, പപ്പടം ഉള്‍പ്പെടുന്ന കലര്‍പ്പില്ലാത്ത കേരളീയ ഭക്ഷണം നൗഫിന്റെ ഇഷ്ട ഭക്ഷണമാണ്.
മര്‍വയെ കൂടാതെ ജപ്പാനിലെ ടോമിയോ മിസോകാമി, താജികിസ്താനിലെ ഹബീബുല്ല രാജ ബോവ് (ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യുക്കേഷന്‍), ഫിലിപ്പൈന്‍സിലെ ജോസ് മാ ജോയി (ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി), സിംഗപ്പൂരിലെ ടോമി കോഹ്, മ്യാന്‍മറിലെ ഡോ. താന്‍ദ് മയിന്ദ് (പബ്ലിക് അഫയേഴ്‌സ്), തായ്‌ലാന്‍ഡിലെ സോംദേത്ത് ഫ്‌റാ മഹ, വിയറ്റ്‌നാമിലെ നഗൂയന്‍ ടിന്‍ തീന്‍(സ്പിരിച്വലിസം), ഇന്തോനേഷ്യയിലെ ഐ നോമാന്‍ നൗത്ര (ശില്‍പകല), ബ്രൂണൈയിലെ മലാത്ത് ഹാജി അബ്ദുല്ല (സോഷ്യല്‍വര്‍ക്ക്), നേപ്പാളിലെ സന്ദൂക് റോയിത്ത് (മെഡിസിന്‍) എന്നിവരാണ് ഇത്തവണ പത്മശ്രീ ലഭിച്ച മറ്റു വിദേശികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണി; പിണറായിയുമായി ചർച്ച നടത്തുമെന്ന് സ്റ്റാലിൻ; കൂടിക്കാഴ്ച വ്യാഴാഴ്ച

Kerala
  •  3 days ago
No Image

ഖത്തര്‍ ദേശീയ ദിനം; ഡിസംബര്‍ 18 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  3 days ago
No Image

ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

മസ്‌കത്തിൽ ചൊവ്വാഴ്‌ച പാർക്കിങ് നിയന്ത്രണം

oman
  •  3 days ago
No Image

താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  3 days ago
No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  3 days ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  3 days ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  4 days ago