അഴിമതിക്കേസ്: സഊദി കോടീശ്വരന്‍ വലീദ് ബിന്‍ തലാല്‍ മോചിതനായി
റിയാദ്: അഴിമതിക്കേസില്‍ തടഅഴിമതിക്കേസ്: സഊദി കോടീശ്വരന്‍
വലീദ് ബിന്‍ തലാല്‍ മോചിതനായിവിലായവരില്‍ പ്രമുഖനായ സഊദി രാജകുമാരനും ലോകത്തെ മുന്‍നിര കോടീശ്വരനുമായ വലീദ് ബിന്‍ തലാല്‍ മോചിതനായി. കുടുംബമാണു ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മൂന്നു മാസത്തോളം നീണ്ട തടവുജീവിതത്തിനു ശേഷമാണു മോചനം.
ഇവരെ തടങ്കലിലാക്കിയിരുന്ന റിയാദിലെ പ്രമുഖ ഹോട്ടലായ റിത്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ റോയിട്ടേഴ്‌സിനു നല്‍ികിയ അഭിമുഖത്തിനു പിന്നാലെയാണ് കുടുംബം മോചനവിവരം പുറത്തുവിട്ടത്. തെറ്റിദ്ധാരണകള്‍ മുഴുവനും മറനീക്കി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മോചനം സാധ്യമാകുമെന്ന് അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, സഊദി അധികൃതര്‍ ഇതേ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്ത് ഉപാധിയിലാണു മോചനം സാധ്യമായതെന്നും വ്യക്തമല്ല.
വലീദിന്റെ അറസ്റ്റ് ബിസിനസ് ലോകത്ത് വന്‍ ചര്‍ച്ചയായിരുന്നു. 1,700 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തിയെന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിനും ട്വിറ്ററിനും പുറമെ മാധ്യമഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ് അടക്കമുള്ള വന്‍കിട കമ്പനികളില്‍ ഓഹരി പങ്കാളിത്തമുണ്ട് വലീദിന്. കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ പൂര്‍ണ നിയന്ത്രണം ഇനിയും തുടരുമെന്ന് കമ്പനി സ്ഥാപകനും ചെയര്‍മാനുമായ വലീദ് അഭിമുഖത്തില്‍ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. അഴിമതി ആരോപണത്തില്‍ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമം തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."