സ്വയം രൂപകല്പന ചെയ്ത യൂനിഫോമുമായി വിദ്യാര്‍ഥികള്‍
തൃപ്രയാര്‍: പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്വയം രൂപകല്പന ചെയ്ത യൂണിഫോമുമായി കാത്തിരിക്കുകയാണ് വലപ്പാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍. തൃപ്രയാര്‍ സാന്ദ്രാസ് ട്രസ്റ്റിന്റെ സഹകരണത്തോടെ തയ്യല്‍ പരിശീലനത്തില്‍ ആദ്യ ബാച്ചില്‍ ഇരുപത് വിദ്യാര്‍ഥികള്‍ പരിശീലനം നേടി. ആദ്യം ന്യൂസ് പേപ്പറിലും തുടര്‍ന്ന് പഴയ തുണിയിലും വസ്ത്ര നിര്‍മാണം പരിശീലിച്ച ഇവര്‍ ഒടുവില്‍ യൂണിഫോം തുണികള്‍ തയ്ക്കുകയായിരുന്നു. ഇനി ഇവര്‍ മറ്റ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കും. ഹയര്‍ സെക്കന്‍ഡറി അധ്യാപിക പി.ജെ ജൂലിയും പരിശീലനം നേടി. വരും ദിവസങ്ങളില്‍ വസ്ത്ര നിര്‍മാണ യൂനിറ്റ് രൂപീകരിക്കാന്‍ സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് തീരുമാനിച്ചിട്ടുണ്ട്. എന്‍എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഐ.കെ ലവന്, സാന്ദ്രാസ് ട്രസ്റ്റ് ചെയര്മാന് കെ.എസ് സജിന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."