പ്രകൃതിയെ മലിനമാക്കുന്നവര്‍ക്കെതിരേ യുവജന കൂട്ടായ്മ
വടക്കാഞ്ചേരി: സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം മൂലം മാലിന്യ നിക്ഷേപത്തിന്റെ കേന്ദ്രമായി മാറിയ പുതുരുത്തി എല്‍.ഐ.സി റോഡില്‍ ശുചീകരണ പ്രവര്‍ത്തനത്തിന്റെ മഹനീയതയുമായി കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
നിരവധി ജനങ്ങള്‍ തിങ്ങി പാര്‍ക്കുകയും, ഒട്ടേറെ വാഹനങ്ങള്‍ കടന്ന് പോവുകയും ചെയ്യുന്ന ഈ റോഡിന്റെ ഇരുവശത്തുമുള്ള പൊന്തകാടുകളിലാണ് സാമൂഹ്യ വിരുദ്ധര്‍ അറവ് മാലിന്യങ്ങളും കോഴിവേസ്റ്റും നിക്ഷേപിച്ചിരുന്നത്.
ഇത് മൂലം മേഖലയില്‍ രൂക്ഷമായ ദുര്‍ഗന്ധമാണ്. മഴ ആരംഭിച്ചതോടെ പ്രതിസന്ധി അതിരൂക്ഷമാവുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. റോഡിന്റെ ഇരുവശങ്ങളും മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കിയ പ്രവര്‍ത്തകര്‍ മാലിന്യം നീക്കം ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ജോയി, എ.പി ദേവസി, അനന്തന്‍ മാസ്റ്റര്‍, പരമേശ്വരന്‍, ഷാജന്‍ പുതുരുത്തി, ഫ്രാന്‍സീസ് ആലപ്പാട്ട്, സി.എല്‍ ബിജു, പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."