HOME
DETAILS

ഹാദിയ കേസ്: അശോകനുപിന്നില്‍ ഇസ്‌ലാംഭീതി പരത്തുന്നവരെന്ന് സത്യവാങ്മൂലം

  
backup
January 29 2018 | 02:01 AM

%e0%b4%b9%e0%b4%be%e0%b4%a6%e0%b4%bf%e0%b4%af-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b6%e0%b5%8b%e0%b4%95%e0%b4%a8%e0%b5%81%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf

 

ന്യൂഡല്‍ഹി: ഹാദിയാ കേസില്‍ പോപ്പുലര്‍ഫ്രണ്ട് വനിതാ വിഭാഗം നേതാവ് എ.എസ് സൈനബ സുപ്രിംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
ഹാദിയയുടെ അച്ഛന്‍ അശോകനും സംഘ്പരിവാറിന്റെ കീഴിലുള്ള ഘര്‍വാപസി കേന്ദ്രങ്ങള്‍ക്കും എതിരേ ഗുരുതര ആരോപണങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയില്‍ എട്ടാമത്തെ എതിര്‍കക്ഷിയാണ് സൈനബ. ഇസ്‌ലാംഭീതി പ്രചരിപ്പിക്കുന്ന സംഘമാണ് ഹാദിയയുടെ അച്ഛന്‍ അശോകനു പിന്നിലുള്ളതെന്നും രാജ്യദ്രോഹികളും സാമൂഹികവിരുദ്ധരുമായ വ്യക്തികളുടെയും സംഘടനകളുടെയും സ്വാധീനത്തില്‍പ്പെട്ടിരിക്കുകയാണ് അശോകനെന്നും സത്യവാങ്മൂലത്തില്‍ ആരോപിച്ചു.
സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാക്കി രാജ്യത്തിന്റെ അഖണ്ഡത തകര്‍ത്ത് അധികാരത്തിലെത്തുകയെന്ന ഗൂഢലക്ഷ്യമാണ് അശോകനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളത്. നിഷ്പക്ഷ അന്വേഷണത്തിലൂടെ ഇവരെ കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
കാഴ്ചശേഷിയില്ലാത്ത ആള്‍ ഇരുട്ടില്‍ കറുത്ത പൂച്ചയെ തിരയുന്നതുപോലെയാണ് അശോകന്‍ ഈ വിഷയത്തില്‍ ആരോപണങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നതെന്നും സൈനബ ആരോപിച്ചു. ഏത് മതവും സ്വീകരിക്കാനുള്ള ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശം സംരക്ഷിക്കാനാണ് ഹാദിയയെ സഹായിച്ചത്. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാംമതം സ്വീകരിക്കുന്നത് മസ്തിഷ്‌ക്ക പ്രക്ഷാളനം കൊണ്ടാണെന്ന് ആരോപിക്കുന്നത് ഇസ്‌ലാംമതത്തെക്കുറിച്ച് അറിയാത്തതിനാലാണ്. എഴുത്തുകാരി കമലാ സുരയ്യ, സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്‍, ബോക്‌സിങ് ഇതിഹാസം മുഹമ്മദലി എന്നിവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം സ്വീകരിച്ചത്. മഞ്ചേരിയിലെ സത്യസരണിയില്‍ വച്ചല്ല ഹാദിയ മതംമാറിയതെന്നും സത്യസരണി മതപരിവര്‍ത്തന കേന്ദ്രമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പൊലിസ് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് സൈനബ വ്യക്തമാക്കി. 2009ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ലൗ ജിഹാദിന് തെളിവില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഒറ്റപ്പെട്ട മതപരിവര്‍ത്തനം എല്ലാ മതങ്ങളിലും ഉണ്ട്. കേരളത്തില്‍ ഹിന്ദു മതത്തിലേക്ക് മാറ്റാന്‍ അഞ്ചുസംഘടനകള്‍ക്കും ഇസ്‌ലാമിലേക്ക് മാറ്റാന്‍ രണ്ടുസംഘടനകള്‍ക്കും ബുദ്ധ മതത്തിലേക്ക് മാറ്റാന്‍ ഒരു സംഘടനയ്ക്കുമാണ് അധികാരമുള്ളത്.
എല്ലാ ക്രിസ്ത്യന്‍ പള്ളികള്‍ക്കും മതംമാറ്റാന്‍ അധികാരമുണ്ടെന്ന് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സൈനബ വിശദീകരിച്ചു.
ഇസ്‌ലാം സ്വീകരിച്ചവരെ സംഘ്പരിവാര്‍ കൊലപ്പെടുത്തുന്നതായും സത്യവാങ്മൂലത്തില്‍ ആരോപിച്ചു. മലപ്പുറത്തെ യാസിര്‍, ഫൈസല്‍, ആമിനക്കുട്ടി എന്ന ചിരുതക്കുട്ടി എന്നിവരെ ഇപ്രകാരം കൊലപ്പെടുത്തുകയായിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം, ശാരീരികവും ലൈംഗികവുമായ ആക്രമണം, മസ്തിഷ്‌ക പ്രക്ഷാളനം എന്നിവ നടത്തുന്ന തൃപ്പൂണിത്തുറയിലെ ശിവശക്തി എന്ന ഘര്‍വാപസി കേന്ദ്രത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്നും 45 പേജുള്ള സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് ഹരജി പരിഗണിക്കുന്നതിനിടെ കേസില്‍ കക്ഷിചേരാന്‍ ഹാദിയയെ അനുവദിച്ചിരുന്നു. അടുത്തുതന്നെ ഹാദിയയും കോടതിയില്‍ സത്യവാങ്മൂലം നല്‍കും. കേസ് അടുത്തമാസം 22ന് വീണ്ടും പരിഗണിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago