HOME
DETAILS

യതീംഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി ഇന്നു പരിഗണിക്കും

  
backup
January 29 2018 | 02:01 AM

%e0%b4%af%e0%b4%a4%e0%b5%80%e0%b4%82%e0%b4%96%e0%b4%be%e0%b4%a8%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b0%e0%b4%9c


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 2015ലെ ബാലനീതി നിയമത്തിലെ (ജുവനൈല്‍ ജസ്റ്റിസ് ആക്ട്- ജെ.ജെ.എ) വ്യവസ്ഥകളുടെ മറവില്‍ യതീംഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും.
യതീംഖാനകള്‍ 1960ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം രജിസ്റ്റര്‍ചെയ്യപ്പെട്ടതും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയുമാണ്. 1960ലെ നിയമപ്രകാരം രജിസ്റ്റര്‍ചെയ്യപ്പെട്ട യതീംഖാനകള്‍ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ക്കുകീഴില്‍ വീണ്ടും രജിസ്റ്റര്‍ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ രണ്ടംഗബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അനാഥാലയങ്ങളെ നിയന്ത്രിക്കാന്‍ നിലവിലുള്ള സുപ്രിംകോടതി വിധി മറികടന്ന് പുതിയ ഉത്തരവ് പുറപ്പെടുവിച്ച കേരളാ സര്‍ക്കാരിന്റെ നീക്കം യതീംഖാനകളുടെ ന്യൂനപക്ഷ സ്വഭാവവും മതസ്ഥാപനം എന്ന വിശേഷണവും നഷ്ടപ്പെടുത്തുമെന്ന് അഭിഭാഷകനായ സുല്‍ഫിക്കര്‍ അലി മുഖേന സമര്‍പ്പിച്ച ഹരജിയില്‍ സമസ്തക്കു കീഴിലുള്ള വിവിധ യതീംഖാനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മതവിദ്യാഭ്യാസം നല്‍കുന്നതിന് മുസ്‌ലിം സമുദായത്തിലെ വിവിധ സംഘടനകളും സ്വതന്ത്രകമ്മിറ്റികളും നടത്തുന്ന യതീംഖാനകളെ കേവലം ശിശുസംരക്ഷണകേന്ദ്രങ്ങളായി പരിഗണിക്കുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ല.
യതീംഖാനകള്‍ ശിശുസംരക്ഷണകേന്ദ്രങ്ങളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ കുട്ടിക്കുറ്റവാളികള്‍ ഉള്‍പ്പെടെയുള്ളവരോടൊപ്പം യതീംഖാനാ അന്തേവാസികള്‍ കഴിയേണ്ടിവരികയും നിലവിലെ കമ്മിറ്റികള്‍ പുറത്താവുകയുംചെയ്യും. ബഹുഭൂരിഭാഗം യതീംഖാനകളും വഖ്ഫ് ചെയ്യപ്പെട്ട സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.
വഖ്ഫ് സ്ഥാപനങ്ങളായ യതീംഖാനയില്‍ കഴിയുന്ന വിദ്യാര്‍ഥി മതപഠനത്തിനൊപ്പം അടുത്തുള്ള സ്‌കൂള്‍, കോളജുകളില്‍ പോയി പൊതുവിദ്യാഭ്യാസവും നേടുന്നുണ്ട്. ബാലനീതി നിയമത്തിലെ രണ്ടാംവകുപ്പില്‍ പറയുന്ന കുറ്റവാസനയുള്ളതോ സംരക്ഷണവും ജാഗ്രതയും ആവശ്യമുള്ളതോ ആയ കുട്ടികളല്ല യതീംഖാനകളില്‍ ഉള്ളത്. അതിനാല്‍ യതീംഖാനകളിലെ വിദ്യാര്‍ഥികള്‍ ബാലനീതി നിയമത്തിനു കീഴില്‍ വരില്ല.
പാവപ്പെട്ടവരും അനാഥരുമായ മുസ്‌ലിംകുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണമെന്ന ഉദ്ദേശത്തോടെ സമുദായത്തിലെ ഉദാരമതികളുടെ സഹായത്തോടെയാണ് യതീംഖാനകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹരജിയിലുണ്ട്. മുതിര്‍ന്ന അഭിഭാഷന്‍ കപില്‍സിബല്‍, ഹുദൈഫ അഹ്മദി, കെ.എ ജലീല്‍ എന്നിവരാണ് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരാവുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  8 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  34 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  35 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  39 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  11 hours ago