HOME
DETAILS
MAL
കലേശ്വരം ജലസേചന പദ്ധതി: ഒന്നാം ഘട്ടം തെരഞ്ഞെടുപ്പിന് മുന്‍പ്
backup
January 29 2018 | 02:01 AM
ഹൈദരാബാദ്: സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കലേശ്വരം പദ്ധതി സര്‍ക്കാരിന്റെ വികസന രംഗത്തെ ഏറ്റവും ശ്രദ്ധേയമായതാണെന്ന് മന്ത്രി തണ്ണീരു ഹരീഷ് റാവു. 80,500 കോടി രൂപ ചെലവഴിച്ച് നിര്‍മാണം തുടങ്ങിയ പദ്ധതിയുടെ ഒന്നാം ഘട്ടം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ തെലങ്കാന രാഷ്ട്ര സമിതിയുടെ അഭിമാന പ്രശ്നം കൂടിയാണ് പദ്ധതി. 25,000 തൊഴിലാളികളെ നിയോഗിച്ച് നിര്‍മാണം നടക്കുന്ന പദ്ധതിക്ക് 2.5 ലക്ഷം സിമന്റാണ് ഉപയോഗിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ഒന്നാം ഘട്ടപദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."