മോദിക്കൊപ്പം വിദേശയാത്രയില്‍ അനുഗമിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന് സി.ഐ.സി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകളില്‍ അദ്ദേഹത്തെ അനുഗമിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന് മുഖ്യവിവരാവകാശ കമ്മിഷനര്‍ (സി.ഐ.സി). ഇതുസംബന്ധിച്ച രണ്ട് അപേക്ഷകള്‍ നിരസിച്ച പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നടപടി തള്ളിയാണ് മുഖ്യവിവരാവകാശ കമ്മിഷനര്‍ ആര്‍.കെ മാഥൂറിന്റെ നിര്‍ദേശം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇതുസംബന്ധിച്ച അപേക്ഷ നേരത്തെ പി.എം.ഒ നിരസിച്ചത്.
അതേസമയം, വിദേശയാത്രകളില്‍ മോദിയോടൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് സി.ഐ.സി അറിയിച്ചു. പ്രധാനമന്ത്രിക്കൊപ്പം വിദേശയാത്രകളില്‍ അനുഗമിക്കുന്ന, അദ്ദേഹത്തിന്റെ സുരക്ഷാകാര്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത സര്‍ക്കാരിതര വ്യക്തികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നതാണ് സി.ഐ.സിയുടെ നിലപാടെന്നും ആര്‍.കെ മാഥൂര്‍ വ്യക്തമാക്കി.
മോദിയുടെ വിദേശയാത്രകളില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരുടെ വിശദാംശങ്ങള്‍ ആരാഞ്ഞ് നീരജ് ശര്‍മ, അയ്യൂബ് അലി എന്നിവരാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷസമര്‍പ്പിച്ചത്. പ്രധാനമന്ത്രിയെ അനുഗമിച്ച സ്വകാര്യ വ്യവസായ സ്ഥാപനങ്ങളുടെ സി.ഇ.ഒമാര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരുടെ വിവരങ്ങളായിരുന്നു നീരജ് ശര്‍മ ആവശ്യപ്പെട്ടിരുന്നത്. ആര്‍.ടി.ഐ വകുപ്പിലെ 8(1) എ പ്രകാരം പ്രധാനമന്ത്രിയുടെ വിദേശ, അഭ്യന്തരയാത്രകളില്‍ അനുഗമിക്കുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താവുന്നതാണെന്നും എന്നാല്‍ തന്റെ അപേക്ഷനിരസിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് നീരജ് സി.ഐ.സിയെ സമീപിച്ചത്. ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ സമാനവിവരങ്ങള്‍ അദ്ദേഹത്തിന്റെ വെബ്‌സൈറ്റുകളില്‍ നല്‍കിയിരുന്നതാണെന്നും നീരജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."