ഹിന്ദി അടിച്ചേല്‍പ്പിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഡി.എം.കെ
ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്.
ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ 1965ല്‍ ഉണ്ടായതുപോലുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും അദ്ദേഹം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഓര്‍മ്മിപ്പിച്ചു.
എന്ത് വിലകൊടുത്തും തമിഴ്നാടിനേയും തമിഴ് ഭാഷയേയും സംരക്ഷിക്കാന്‍ തയാറാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദിയിലാണ് പൊങ്കല്‍ ആശംസയര്‍പ്പിച്ചത്. മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് ഹിന്ദിയും സംസ്കൃതവും അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ മന്ത്രിയും പൊലിസ് മേധാവിയും അഴിമതിയുടെ വലയത്തിലാണെന്നും സ്റ്റാലിന് ആരോപിച്ചു. ഗുഡ്ക്ക അഴിമതിയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി സി.വിജയഭാസ്കര്‍, പൊലിസ് മേധാവി ടി.കെ രാജേന്ദ്രന് എന്നിവര്‍ക്കെതിരേ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ധാര്‍മികതയുണ്ടെങ്കില്‍ ഇരുവരും രാജിവയ്ക്കണമെന്നും സ്റ്റാലിന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."