നഗരങ്ങളില്‍ നിയമലംഘകര്‍ക്കായി വ്യാപക റെയ്ഡ്
ജിദ്ദ: തലസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ നിയമലംഘകര്‍ക്കായി അധികൃതര്‍ വ്യാപക പരിശോധന തുടരുന്നു. വിവിധ നഗരങ്ങളിലെ ആയിരത്തിലേറെ വ്യാപാര സ്ഥാപനങ്ങളില്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖ ഒരാഴ്ചയായി പരിശോധനകള്‍ തുടരുകയാണ്.
റിയാദ്, അല്‍ഖര്‍ജ്, അഫ്‌ലാജ്, വാദി ദവാസിര്‍, സുല്‍ഫി, അല്‍ഗാത്ത്, മജ്മ, അഫീഫ്, ശഖ്‌റാ, മുസാഹ്മിയ, ദവാദ്മി, ദുര്‍മ, ദലം എന്നിവിടങ്ങളിലെ ലേഡീസ് ഷോപ്പുകളും ജ്വല്ലറികളും മൊബൈല്‍ ഫോണ്‍ കടകളും അടക്കം 1,244 സ്ഥാപനങ്ങളിലാണ് ഒരാഴ്ചക്കിടെ പരിശോധന നടന്നത്. ദുര്‍മയില്‍ രണ്ട് ലേഡീസ് ഷോപ്പുകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്കും ഇവിടങ്ങളില്‍ ജോലി ചെയ്ത വിദേശികള്‍ക്കും എതിരേ ശിക്ഷാനടപടികള്‍ സ്വീകരിച്ചു.
അതിനിടെ, വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ സംഘത്തെ പൊലിസും മതകാര്യ വകുപ്പും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. അനധികൃത താമസക്കാരായ അഞ്ചുയുവതികളും രണ്ടു പുരുഷന്മാരും ചേര്‍ന്നാണു പെണ്‍വാണിഭകേന്ദ്രം നടത്തിയിരുന്നത്. ഇതേ കുറിച്ച് മതകാര്യ വകുപ്പിനു രഹസ്യവിവരം ലഭിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."