എന്‍ഡോസള്‍ഫാന്‍: പ്രക്ഷോഭത്തിന് ദയാബായിയും
അമ്പലത്തറ (കാസര്‍കോട്): എന്‍ഡോസള്‍ഫാന്‍ സമരത്തിന് നേതൃത്വം നല്‍കാന്‍ സാമൂഹിക പ്രവര്‍ത്തക ദയാബായി വരുന്നു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം ലോക ശ്രദ്ധയിലെത്തിക്കാന്‍ ദയാബായി സമരമേറ്റെടുക്കുകയാണ്. ഇതിന്റെ ഭാഗമായി നാളെ സെക്രട്ടേറിയറ്റിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ജനകീയ മുന്നണി നടത്തുന്ന സമരത്തില്‍ പങ്കെടുക്കുവാന്‍ ദയാബായി എത്തി. ഇന്ന് വൈകുന്നേരം സമരക്കാരോടൊപ്പം ദയാബായി തിരുവനന്തപുരത്തേക്ക് ട്രെയിന്‍ കയറും. അമ്പലത്തറയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ അത്താണിയായ സ്‌നേഹവീട്ടില്‍ ഇന്നലെ നടന്ന സ്‌നേഹസംഗമത്തിലും ദയാബായി സംബന്ധിച്ചു.
സംസ്ഥാന സര്‍ക്കാരിനെതിരേയും എന്‍ഡോസള്‍ഫാന്‍ കമ്പനിക്കെതിരേയും കേസെടുക്കണമെന്ന് അവര്‍ പറഞ്ഞു. ഇത്രയേറെ ദുരിതം പേറിയിട്ടും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി കിട്ടാത്തതെന്തേയെന്ന് അവര്‍ ആരാഞ്ഞു. ഇവര്‍ക്ക് നീതികിട്ടാന്‍ ഏത് കോടതിയെ വേണമെങ്കിലും സമീപിക്കാന്‍ താന്‍ തയാറാണ്. സമരം നടക്കുമ്പോള്‍ വന്നു കണ്ട് തിരിച്ചുപോകാനല്ല ഉദ്ദേശിക്കുന്നത്, സജീവ പങ്കാളിയാകലാണ് തന്റെ ലക്ഷ്യമെന്നും ദയാബായി പറഞ്ഞു. സംഗമത്തില്‍ മുനീസ അമ്പലത്തറ അധ്യക്ഷയായി. ഡോ.അംബികാസുതന്‍ മാങ്ങാട്, ഡോ.എം.കെ.ജയരാജ്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."