മാധ്യമ സെമിനാര്‍ ഇന്ന്
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ കേരള മീഡിയ അക്കാദമി, കെ.യു.ഡബ്ല്യു. ജെ, തിരുവനന്തപുരം പ്രസ് ക്ലബ് എന്നിവരുടെ സഹകരണത്തോടെ ഇന്ന് രാവിലെ 11ന് മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കും.
പി. ആര്‍.ഡി സെക്രട്ടറി പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ്. ബാബു, പി. ആര്‍.ഡി ഡയരക്ടര്‍ ടി. വി. സുഭാഷ് എന്നിവര്‍ സംസാരിക്കും.
'മാധ്യമരംഗം: പുതിയ കാലം, പുതിയ വെല്ലുവിളികള്‍' എന്ന വിഷയം ഏഷ്യന്‍ കോളജ് ഓഫ് ജേണലിസം ചെയര്‍മാന്‍ ശശികുമാര്‍ അവതരിപ്പിക്കും.'
ദ ഹിന്ദു അസോസിയേറ്റ് എഡിറ്റര്‍ സി. ഗൗരിദാസന്‍ നായര്‍ മോഡറേറ്ററാവും. ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍, ജയ്ഹിന്ദ് ടി.വി ചീഫ് എഡിറ്റര്‍ കെ. പി. മോഹനന്‍, മാതൃഭൂമി ന്യൂസ് പ്രോഗ്രാം ന്യൂസ് എഡിറ്റര്‍ എം.എസ്. ശ്രീകല, കെ. യു. ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, തിരുവനന്തപുരം പ്രസ് ക്‌ളബ് സെക്രട്ടറി എസ്. സതീഷ്ബാബു എന്നിവര്‍ ആദ്യ സെഷനില്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന സെഷനില്‍ 'മാധ്യമരംഗം: പ്രത്യാശകള്‍, സന്ദേഹങ്ങള്‍' എന്ന വിഷയം ഡോ. സെബാസ്റ്റ്യന്‍ പോള്‍ അവതരിപ്പിക്കും. ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ വി.ബി. പരമേശ്വരന്‍ മോഡറേറ്ററാവും.
മലയാള മനോരമ ബ്യൂറോചീഫ് ജോണ്‍ മുണ്ടക്കയം, മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ്, ജന്‍മഭൂമി റെസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍, ജനയുഗം ഡെപ്യൂട്ടി കോ ഓഡിനേറ്റിങ് എഡിറ്റര്‍ ഗീതാ നസീര്‍, പ്രസ് ക്ലബ് പ്രസിഡന്റ് ജി. രാജീവ്, കെ. യു. ഡ്യബ്യു. ജെ ജില്ലാ സെക്രട്ടറി ആര്‍. കിരണ്‍ബാബു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ വിദ്യാര്‍ഥികള്‍ക്കുമായാണ് സെമിനാര്‍ നടത്തുന്നത്. പി. ആര്‍. ഡി അഡീഷനല്‍ ഡയറക്ടര്‍ പി. വിനോദ് നന്ദി പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."