HOME
DETAILS

ഉനദ്കട് വിലയേറിയ ഇന്ത്യന്‍ താരം ക്രിസ് ഗെയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബില്‍

  
backup
January 29 2018 | 03:01 AM

%e0%b4%89%e0%b4%a8%e0%b4%a6%e0%b5%8d%e0%b4%95%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b5%87%e0%b4%b1%e0%b4%bf%e0%b4%af-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8


ബംഗളൂരു: സൗരാഷ്ട്ര പേസ് ബൗളര്‍ ജയദേവ് ഉനദ്കട് ഐ.പി.എല്‍ ലേലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യന്‍ താരമായി മാറി. 1.5 കോടി രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 11.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് വിളിച്ചെടുത്തതാണ് രണ്ടാം ദിനത്തിലെ ഹൈലൈറ്റ്. ആദ്യ ദിനത്തില്‍ രാഹുല്‍, മനീഷ് പാണ്ഡെ എന്നിവരെ 11 കോടി രൂപ വീതം മുടക്കി ടീമുകള്‍ സ്വന്തമാക്കിയെങ്കില്‍ രണ്ടാം ദിനത്തില്‍ ജയദേവിനായി കിങ്‌സ് ഇലവന്‍ പഞ്ചാബ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ തമ്മില്‍ കടുത്ത ലേലമാണ് നടന്നത്. തുക 11 കോടിയിലെത്തിയപ്പോള്‍ ചെന്നൈ പിന്‍മാറി. ഈ ഘട്ടത്തിലാണ് രാജസ്ഥാന്‍ അപ്രതീക്ഷിതമായി ലേലത്തിലേക്ക് ചേര്‍ന്നത്. ഇതോടെ പഞ്ചാബും രാജസ്ഥാനും തമ്മിലായി. ഒടുവില്‍ 11.5 കോടിക്ക് രാജസ്ഥാന്‍ താരത്തെ ടീമിലെത്തിച്ചു.
തുടര്‍ച്ചയായി രണ്ടാം സീസണിലും ബെന്‍ സ്റ്റോക്‌സ് തന്നെ വില പിടിച്ച താരമായി. കഴിഞ്ഞ വര്‍ഷത്തിനെ അപേക്ഷിച്ച് രണ്ട് കോടി കുറഞ്ഞെങ്കിലും സ്റ്റോക്‌സിനെ 12.5 കോടിക്ക് രാജസ്ഥാന്‍ ആദ്യ ദിനത്തില്‍ തന്നെ ടീമിലെത്തിച്ചിരുന്നു. അതേസമയം ഒന്നാം ദിനത്തില്‍ വാങ്ങാനാളില്ലാതെ നിന്ന വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയിലിനെ അടിസ്ഥാന വിലയായ രണ്ട് കോടിക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലെത്തിച്ചു. ന്യൂസിലന്‍ഡ് ഓപണര്‍ മാര്‍ടിന്‍ ഗുപ്റ്റിലിനും ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയ്ക്കും രണ്ടാം ദിനത്തിലും ആവശ്യക്കാരുണ്ടായില്ല.
ആസ്‌ത്രേലിയന്‍ പേസര്‍ ആന്‍ഡ്രു ടൈ ഇന്നലെ നേട്ടമുണ്ടാക്കിയ മറ്റൊരു താരമായി.
7.2 കോടി മുടക്കി താരത്തെ പഞ്ചാബാണ് സ്വന്തമാക്കിയത്. ഉനദ്കടിനൊപ്പം അപ്രതീക്ഷിതമായി കോടി ക്ലബിലേക്ക് കയറി രണ്ടാം ദിനത്തില്‍ കര്‍ണാടക സ്പിന്നര്‍ ഗൗതം കൃഷ്ണയും താരമായി. 20 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ സ്വന്തമാക്കാന്‍ ടീമുകള്‍ മത്സരിച്ചപ്പോള്‍ വില കുതിച്ചുയര്‍ന്നു. ഒടുവില്‍ ആറ് കോടി രണ്ട് ലക്ഷത്തിന് റോയല്‍ ചലഞ്ചേഴ്‌സാണ് ഗൗതമിനെ ടീമിലെത്തിച്ചത്. 20 ലക്ഷം തന്നെ അടിസ്ഥാന വിലയുണ്ടായിരുന്ന ഷഹബാദ് നദീമിനെ ഡല്‍ഹി സ്വന്തം പാളയത്തിലെത്തിക്കാന്‍ അവസാനം എറിഞ്ഞത് 3.2 കോടി രൂപ. ബൗളര്‍മാരായ സന്ദീപ് ശര്‍മ, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരും രണ്ടാം ദിനത്തില്‍ കോടിപതികളായി നേട്ടം കൊയ്തു.
ആദ്യ ദിനത്തില്‍ ആവശ്യക്കാരില്ലാതിരുന്നു പാര്‍ഥിവ് പട്ടേല്‍, ടിം സൗത്തി എന്നിവരെ ബാംഗ്ലൂര്‍ യഥാക്രമം 1.7 കോടി, ഒരു കോടി രൂപ മുടക്കി പാളയത്തിലെത്തിച്ചു. മിച്ചല്‍ ജോണ്‍സനെ കൊല്‍ക്കത്തയും മുരളി വിജയിയെ ചെന്നൈയും ടീമിലെത്തിച്ചു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡിയെ ചെന്നൈ വിളിച്ചെടുത്തു.
രണ്ട് ദിവസമായി അരങ്ങേറിയ ലേലത്തില്‍ എട്ട് ഫ്രാഞ്ചൈസികള്‍ ചേര്‍ന്ന് 169 താരങ്ങളെയാണ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡയര്‍ഡെവിള്‍സ് ടീമുകള്‍ പരമാവധി തുക മുടക്കി ഒരു ടീമില്‍ എടുക്കാവുന്ന താരങ്ങളുടെ എണ്ണമായ 25 കൃത്യമായി തികച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 19 താരങ്ങളെയാണ് സ്വന്തമാക്കിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 24 താരങ്ങളെ ടീമിലെത്തിച്ചു.

മലയാളിത്തിളക്കം
സഞ്ജു സാംസണിനും ബേസില്‍ തമ്പിക്കും പിന്നാലെ രണ്ടാം ദിനത്തില്‍ നാല് കേരള താരങ്ങളെ കൂടി വിവിധ ടീമുകള്‍ സ്വന്തമാക്കി. പേസ് ബൗളര്‍ കെ.എം ആസിഫ്, ലെഗ് സ്പിന്നര്‍ എം.എസ് മിഥുന്‍, എം.ഡി നിധീഷ്, സച്ചിന്‍ ബേബി എന്നിവരാണ് വിവിധ ടീമുകളിലേക്ക് ചേക്കേറിയത്. ആസിഫിനെ 40 ലക്ഷം രൂപയ്ക്ക് ചെന്നൈ ടീമാണ് വിളിച്ചെടുത്തത്. മിഥുന്‍ രാജസ്ഥാന്‍ റോയല്‍സിലും സച്ചിന്‍ ബേബി സണ്‍റൈസേഴ്‌സ് ഹൈദരാബാദിലും നിധീഷ് മുംബൈ ഇന്ത്യന്‍സിലുമാണ് എത്തിയത്. മൂവരേയും 20 ലക്ഷം മുടക്കിയാണ് ടീമുകള്‍ സ്വന്തമാക്കിയത്.

വണ്ടര്‍ കിഡ് മുജീബ്
കൂടുതല്‍ അഫ്ഗാനിസ്ഥാന്‍ താരങ്ങളുടെ കടന്നുവരവും ലേലത്തില്‍ ശ്രദ്ധേയമായി. ഒന്‍പത് കോടിക്ക് റാഷിദ് ഖാനെ സണ്‍േൈസഴ്‌സ് ഹൈദരാബാദ് റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ച് നിലനിര്‍ത്തിയപ്പോള്‍ രണ്ടാം ദിനത്തില്‍ മൂന്ന് അഫ്ഗാന്‍ താരങ്ങള്‍ കൂടി ഐ.പി.എല്ലിന്റെ ഭാഗമായി. ഇതില്‍ ശ്രദ്ധേയമായ നീക്കം നടത്തിയത് പഞ്ചാബായിരുന്നു. 16 വയസ് മാത്രം പ്രായമുള്ള വണ്ടര്‍ കിഡ് സ്പിന്നര്‍ മുജീബ് സാദ്രാനെ അവര്‍ ടീമിലെത്തിച്ചത് നാല് കോടി രൂപയ്ക്കാണ്. ഒരു കോടി മുടക്കി മുഹമ്മദ് നബിയെ സണ്‍റൈസേഴ്‌സും സ്വന്തമാക്കി. 19കാരനായ ചൈനാമെന്‍ ബൗളര്‍ സഹിര്‍ ഖാനെ രാജസ്ഥാന്‍ റോയല്‍സ് 60 ലക്ഷം മുടക്കി ടീമിന്റെ ഭാഗമാക്കി.

ചരിത്രമെഴുതി നേപ്പാളി താരം
17 കാരനായ നേപ്പാള്‍ ലെഗ് സ്പിന്നര്‍ സന്ദീപ് ലമിഷനെയും ഇന്നലെ ശ്രദ്ധേയനായി. ഐ.പി.എല്‍ കളിക്കാനെത്തുന്ന ആദ്യ നേപ്പാള്‍ താരമെന്ന പെരുമ സ്വന്തമാക്കി സന്ദീപ് ഇന്നലെ ലേലത്തില്‍ തിളങ്ങി. 20 ലക്ഷം രൂപയ്ക്ക് താരത്തെ ഡല്‍ഹി ടീമിലെത്തിച്ചു. അണ്ടര്‍ 19 ലോകകപ്പില്‍ നേപ്പാളിനെ ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടറിലേക്ക് എത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഒരു ഹാട്രിക്കടക്കം ടൂര്‍ണമെന്റില്‍ 14 വിക്കറ്റുകളാണ് സന്ദീപ് കൊയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago