HOME
DETAILS
MAL
ബൊപ്പണ്ണ സഖ്യം ഫൈനലില്‍ തോറ്റു
backup
January 29 2018 | 03:01 AM
മെല്‍ബണ്‍: കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടത്തിലേക്ക് ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ ഇനിയും കാത്തിരിക്കണം. ബൊപ്പണ്ണയും ഹംഗേറിയന്‍ താരം ടിമിയ ബാബോസും ചേര്‍ന്ന സഖ്യം മിക്‌സഡ് ഡബിള്‍സ് പോരാട്ടത്തിന്റെ ഫൈനലില്‍ തോല്‍വി വഴങ്ങി. കാനഡയുടെ ഗബ്രിയേല ഡബ്‌രോവ്‌സ്‌കി- ക്രൊയേഷ്യയുടെ മാറ്റ് പാവിച് സഖ്യമാണ് ഇന്ത്യന്‍- ഹംഗേറിയന്‍ സഖ്യത്തെ വീഴ്ത്തിയത്. സ്‌കോര്‍: 6-2, 4-6, 9-11. നേരത്തെ പുരുഷ ഡബിള്‍സ് കിരീട നേട്ടത്തില്‍ പങ്കാളിയായ പാവിച് ഇരട്ട കിരീടനേട്ടവും ആഘോഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."