HOME
DETAILS

സ്‌കാനിങ് മെഷിനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

  
backup
January 29 2018 | 03:01 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%b7%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f


മുംബൈ: എം.ആര്‍.ഐ സ്‌കാനിങ് മെഷിനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. രോഗിയേയും കൊണ്ട് സ്‌കാനിങ് മുറിയില്‍ കടന്ന ബന്ധുവായ രാജേഷ് മാരു എന്ന യുവാവ് മെഷീനില്‍ കുടുങ്ങുകയായിരുന്നു. മുംബൈയിലെ ബി.വൈ.എല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയിലായിരുന്നു സംഭവം.
സ്‌കാനിങ് മെഷിനടുത്തേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി ചെന്നതാണ് യുവാവിന്റെ മരണത്തിന് ഇടയാക്കിയത്. ആശുപത്രിയിലെ സുരക്ഷാപിഴവാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
സ്‌കാനിങ് മുറിയുടെ ചുമതലയുണ്ടായിരുന്ന ജോലിക്കാരന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യുവാവ് ഓക്‌സിജന്‍ സിലിണ്ടറുമായി എത്തിയത്. ഈ സമയം സ്‌കാനിങ് മെഷിന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. മെഷിനിലെ കാന്തിക വലയം ഓക്‌സിജന്‍ സിലിണ്ടറിനെ വലിച്ചെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു.
സിലിണ്ടറിനൊപ്പം മെഷിനില്‍ കുടുങ്ങിയ യുവാവിനെ പുറത്തെടുത്ത് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട ഡ്യൂട്ടി ഡോക്ടറേയും വാര്‍ഡിന്റെ ചുമതലക്കാരനെയും പൊലിസ് അറസ്റ്റ് ചെയ്തു. മരിച്ച യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി അഞ്ചുലക്ഷം രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  19 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  25 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  an hour ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  4 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago