എന്‍.സി.പി നേതൃയോഗം ഇന്ന്; ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം പ്രധാന ചര്‍ച്ച
ന്യൂഡല്‍ഹി: കേരളത്തിലെ നേതൃമാറ്റം, എ.കെ ശശീന്ദ്രന്റെ മന്ത്രിസഭാപുനഃപ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി എന്‍.സി.പിയുടെ ഉന്നതതല യോഗം ഇന്ന് ഡല്‍ഹിയില്‍. ദേശീയ അധ്യക്ഷന്‍ ശരത്പവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ ഫോണ്‍വിളി കേസില്‍ കുറ്റമുക്തനായ എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള അനുമതിയും ഉണ്ടാകും. ശശീന്ദ്രനും തോമസ്ചാണ്ടിയും നേതൃത്വം നല്‍കുന്ന വിഭാഗങ്ങള്‍ തമ്മില്‍ മത്സരം മുറുകുകയും സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരനെതിരേ ഇരുപക്ഷവും ഒന്നിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രനേതൃത്വം ഇടപെട്ട് ഇന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നത്. കേരളത്തിന്റെ ചുമതലയുള്ള പ്രഫുല്‍പട്ടേല്‍, ടി.പി പീതാംബരന്‍, തോമസ്ചാണ്ടി, ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. മറ്റൊരു സംസ്ഥാനത്തും എന്‍.സി.പിക്ക് മന്ത്രിയില്ലാത്ത സാഹചര്യത്തില്‍ കേരളത്തിലെ മന്ത്രിസ്ഥാനം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് നേതൃത്വത്തിനു നിര്‍ബന്ധമുണ്ട്. ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തിന് കേന്ദ്ര നേതൃത്വം ഇന്ന് അനുമതി നല്‍കുകയാണെങ്കില്‍ പിന്നാലെ ഇടതുമുന്നണി നേതൃത്വവുമായി ചര്‍ച്ച നടത്തും. ഫോണ്‍വിളി കേസ് തീര്‍ന്ന സാഹചര്യത്തില്‍ ശശീന്ദ്രനു വീണ്ടും മന്ത്രിപ്പദവി നല്‍കുന്നതില്‍ പാര്‍ട്ടിക്കുള്ളിലും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐക്കും എതിര്‍പ്പുമില്ലാത്തതിനാല്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
അതേസമയം, ശശീന്ദ്രന് വീണ്ടും മന്ത്രിയാകുന്നതില്‍ തടസമില്ലെന്ന് പീതാംബരന്‍ ഇന്നലെ ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായഭിന്നതയില്ല. തോമസ് ചാണ്ടി അടക്കമുള്ള എല്ലാ നേതാക്കളും ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശത്തെ അനുകൂലിക്കുകയാണ്. മന്ത്രിസ്ഥാനം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. ശശീന്ദ്രന്‍ മന്ത്രിയാകുന്നതിന് കേന്ദ്ര നേതൃത്വത്തിന്റെ അനുമതി മാത്രമാണ് ഇനിയാവശ്യം. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തില്‍ ഇക്കാര്യത്തില്‍ അനുമതി ലഭിക്കുമെന്നും പീതാംബരന്‍ പറഞ്ഞു. പാര്‍ട്ടിയിലേക്ക് ആളുകള്‍ വരുന്നുണ്ടെങ്കില്‍ സ്വാഗതം ചെയ്യും. എന്നാല്‍, മന്ത്രിയാകാന്‍ ആരേയും പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ല. ബാലകൃഷ്ണപിള്ളയടക്കമുള്ളവര്‍ക്ക് പാര്‍ട്ടിയിലേക്ക് വരുന്നതിന് യാതൊരുവിധ വ്യവസ്ഥകളും ഉണ്ടായിരുന്നില്ല. കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിലും തീരുമാനമെടുക്കേണ്ടത്. പാര്‍ട്ടിയിലെ എല്ലാവിധ പ്രശ്‌നങ്ങളും ഇന്നത്തെ യോഗത്തില്‍ തീരുമാനമാകുമെന്നും പീതാംബരന്‍ പറഞ്ഞു.
തോമസ്ചാണ്ടി പക്ഷത്തെ മാണി സി. കാപ്പനാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ണുവച്ചിരിക്കുന്നത്. ശശീന്ദ്രന് മന്ത്രിസ്ഥാനവും മാണി സി. കാപ്പന് അധ്യക്ഷസ്ഥാനവും എന്ന ഫോര്‍മുലയാണ് തോമസ്ചാണ്ടിപക്ഷം മുന്നോട്ട് വയ്ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."