സഊദിയില്‍ കനത്ത മഞ്ഞുവീഴ്ച ; ആഘോഷമാക്കി സന്ദര്‍ശകര്‍
ജിദ്ദ: സഊദിയില്‍ കനത്ത മഞ്ഞുവീഴ്ച. സഊദിയിലെ തബൂക്കിലും ഷക്‌റയിലും അടക്കമുള്ള പ്രദേശങ്ങളിലാണ് തണുപ്പ് കൂടിയത് കാരണം മഞ്ഞുപാളികള്‍ രൂപപ്പെട്ടത്. ഇവിടുത്തെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, മരുഭൂമിയിലെ മണല്‍കൂനകള്‍ മഞ്ഞുമൂടിയത് ആഘോഷമാക്കുകയാണ് പ്രദേശവാസികള്‍. മഞ്ഞില്‍ വിവിധ തരത്തിലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങളും ചിലര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുന്നുണ്ട്.
എന്നാല്‍ തലസ്ഥാന നഗരമായ റിയാദില്‍ തണുപ്പ് പോയ വര്‍ഷത്തേക്കാള്‍ താരതമ്യേന കുറവാണ്. തബൂക്കില്‍ കനത്ത മഞ്ഞുവീഴ്ചയാണ്. സൂര്യപ്രകാശം പതിച്ചാലുടന്‍ മഞ്ഞലിയും. ഇത് വീക്ഷിക്കാന്‍ ദൂരെദിക്കില്‍ നിന്ന് വരെ നിരവധിപേരെത്തുന്നു. ഈ ആഴ്ചയോടെ തണുപ്പ് വര്‍ധിക്കുമെന്നായിരുന്നു കാലാവസ്ഥ പ്രവചനം. എന്നാല്‍ മലയോരപ്രദേശങ്ങളിലൊഴികെ മറ്റു മേഖലകളില്‍ തണുപ്പ് താരതമ്യേന കുറവാണ്.
എല്ലാ വര്‍ഷവും തണുപ്പിന് മുന്നോടിയായി പെയ്യുന്ന മഴ ഇത്തവണ റിയാദില്‍ പെയ്തിട്ടില്ല. പൊടിക്കാറ്റും താരതമ്യേന കുറവാണ്. കഴിഞ്ഞ ദിവസത്തോടെ കാറ്റിനു വേഗതയേറുന്നുണ്ട്. വരുന്ന രണ്ടാഴ്ചയില്‍ തണുപ്പ് ശക്തി പ്രാപിച്ച് കുറഞ്ഞേക്കും. മഞ്ഞുവീഴ്ച ശക്തമായതോടെ ജാഗ്രത നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."