ബി.ജെ.പിക്ക് വോട്ടു ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്ത് മധ്യപ്രദേശ് ഐ.ടി.ഐ വിദ്യാര്‍ഥികള്‍
didഭോപാല്‍: ഐ.ടി.ഐ വിദ്യാര്‍ത്ഥികളെ കൊണ്ട് ബി.ജെ.പിക്ക് വോട്ടു ചെയ്യില്ലെന്ന് സത്യം ചെയ്യിപ്പിച്ച് അധ്യാപകര്‍. ഇറ്റാര്‍സിയിലെ വിജയലക്ഷ്മി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റട്യൂട്ടിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ജീവനക്കാരുമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതാക്കള്‍ക്ക് വോട്ട് ചെയ്യില്ല എന്ന പ്രതിജ്ഞയെടുത്തത്. ഓണ്‍ലൈന്‍ പരീക്ഷ നിര്‍ത്തുന്നത് വരെ ബിജെപിക്ക് വോട്ടു ചെയ്യില്ലെന്നാണ് തീരുമാനം. ആവശ്യം പരിഗണിച്ചില്ലെങ്കില്‍ ഭാവിയിലുള്ള തെരഞ്ഞെടുപ്പുകളിലും ബിജെപിയെ ബഹിഷ്‌ക്കരിക്കാനാണ് ഇവരുടെ തീരുമാനം. ഭാരതീയ ജനതാപാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്ന് പ്രതിജ്ഞയെടുക്കുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദേശീയ ചാനലുകള്‍ പുറത്തുവിട്ടു.
കൂടാതെ, 24 മണിക്കൂറിനുള്ളില്‍, മൂന്നില്‍ കൂടുതല്‍ ആളുകളെ ഇതേ തീരുമാനം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ ഉറപ്പു വരുത്താന്‍ ശ്രമിക്കും എന്നും ഇവര്‍ പ്രതിജ്ഞയില്‍ പറയുന്നു. മാത്രമല്ല ഗ്രാമങ്ങളിലും പ്രാദേശികമായും ബി.ജെ.പി നടത്തിയ അഴിമതിയും അനീതിയും ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നുമെന്നും ഇവര്‍ പറയുന്നുണ്ട്. 'ജയ് ഹിന്ദ്' എന്ന ആഹ്വാനത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രചാരണമാണ് ലഭിച്ചിരിക്കുന്നത്. മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഈവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണിത്.
#WATCH Teachers of Vijaylaxmi Industrial Training Institute in Itarsi ask students to take pledge not to vote for BJP in the upcoming elections & support it in any manner until it stops online examinations #MadhyaPradesh (26.01.18) pic.twitter.com/PY3S721Mbq
— ANI (@ANI) January 28, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."