പ്രൈവറ്റ് സ്കൂള്‍ അധ്യാപികമാര്‍ നിയമസഭയ്ക്ക് മുന്നില്‍ പഠിപ്പിക്കല്‍ സമരം നടത്തും
തിരുവനന്തപുരം: പ്രൈവറ്റ് സ്കൂള്‍ അധ്യാപികമാര്‍ ഇന്ന് നിയമസഭയ്ക്ക് മുന്നില്‍ തെരുവില്‍ പഠിപ്പിക്കുന്നു. ആള്‍കേരളാ പ്രൈവറ്റ് സ്കൂള്‍സ് അസോസിയേഷന്‍സ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയുടേയും ആള്‍കേരളാ പ്രൈവറ്റ് സ്കൂള്‍ സ്റ്റാഫ് അസോസിയേഷന്റെയും ആഭിമുഖ്യത്തിലാണ് സമരം. പ്രവര്‍ത്തിച്ചുവരുന്ന മുഴുവന്‍ അനംഗീക്യത വിദ്യാലയങ്ങള്‍ക്കും അംഗീകാരം നല്‍കുക, ജോലിചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ക്ഷേമനിധി, ഇപിഎഫ്, ഇഎസ്ഐ എന്നീ ആനുകൂല്യങ്ങള്‍ നല്‍കുക, ക്ലസ്റ്റര്‍ യോഗങ്ങളില്‍ ഇവരെ പങ്കെടുപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിയമസഭാ മാര്‍ച്ച്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. പഠിപ്പിക്കല്‍ സമരം പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കളായ വി.എം സുന്ദരേശനുണ്ണി,പി.പി യൂസുഫലി,മല്ലിക എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."