HOME
DETAILS
MAL
പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നിര്‍മ്മാണത്തിനിടെ സ്റ്റേജ് തകര്‍ന്ന് തൊഴിലാളികള്‍ക്ക് പരുക്ക്
backup
January 29 2018 | 10:01 AM
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നിര്‍മ്മാണത്തിനിടെ സ്റ്റേജ് തകര്‍ന്ന് ഒന്‍പത് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരം. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ തിരുവനന്തപുരം മെഡിക്കള്‍ കോളജിലും രണ്ടു പേരെ പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കല്‍ കോളജ്, നാലുപേരെ സമീപത്തെ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
നാടകത്തിനായി നിര്‍മാണം നടന്നുകൊണ്ടിരുന്ന സ്റ്റേജാണ് തകര്‍ന്നത്. അമ്പതോളം തൊഴിലാളികളാണ് കോണ്ക്രീറ്റിങിനുണ്ടായിരുന്നത്. ഇത് പൂര്‍ത്തിയാക്കി ഇവര്‍ മടങ്ങിയ ശേഷം അനുബന്ധ ജോലികളുമായി നിന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്.
നാട്ടുകാരും ക്ഷേത്ര ജീവനക്കാരുമാണ് തൊഴിലാളികളെ ഇടിഞ്ഞു വീണ സ്റ്റേജിനടിയില്‍ നിന്നും പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."