വീരേന്ദ്രകുമാര്‍ ചെയ്തത് നന്ദികേട്; മാണി യുഡിഎഫിലേക്ക് തിരിച്ചുവരുമെന്നു പ്രതീക്ഷ: മുരളീധരന്
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയത് വിവാദമായതിനെ തുടര്‍ന്ന് രാജിവച്ച എകെ ശശീന്ദ്രനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാനുള്ള നീക്കം അധാര്‍മ്മികമാണെന്ന് കെ മുരളീധരന് എംഎല്‍എ.
സ്വകാര്യ ചാനല്‍ പുറത്തുവിട്ട ശബ്ദരേഖ അദ്ദേഹത്തിന്റെതല്ലെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. പരാതിക്കാരിയുമായി കേസ് ഒത്തുതീര്‍ത്തതാണ്. ഇതുകൊണ്ടൊന്നും ചെയ്ത തെറ്റ് തെറ്റല്ലാതാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എം പി വീരേന്ദ്രകുമാര്‍ യുഡിഎഫ് വിട്ട് പോയ നടപടി ശരിയല്ല. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ലഭിച്ച സ്ഥാനമാനങ്ങള്‍ യുഡിഎഫിന്റെ ഭാഗമായി നിന്നതുകൊണ്ട് ലഭിച്ചതാണ്. വീരേന്ദ്രകുമാര്‍ യുഡിഎഫിനോട് ചെയ്തത് നന്ദികേടാണ്.
വീരേന്ദ്രകുമാറും പാര്‍ട്ടിയും ഒഴികെ യുഡിഎഫ് വിട്ട് പോയ ആര്‍ക്കും യുഡിഎഫിലേക്ക് തിരിച്ചുവരാം. കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് വൈകാതെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."