HOME
DETAILS
MAL
ഹര്‍ത്താല്‍ അവസാനിപ്പിച്ചുകൂടേ
backup
January 30 2018 | 01:01 AM
കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മത്സരിച്ചു നടത്തുന്ന ഹര്‍ത്താല്‍ കാരണം ബുദ്ധിമുട്ടുന്നതു സാധാരണജനങ്ങളാണ്. അന്നന്നു ലഭിക്കുന്ന വേതനംകൊണ്ടു ജീവിതം തള്ളിനീക്കുന്നവര്ക്കുണ്ടാവുന്ന നഷ്ടമെത്രയെന്നു ഹര്ത്താലുകാര്ക്കു മനസ്സിലാകണമെന്നില്ല.
ദിവസങ്ങള്‍ക്കു മുമ്പ് പെരിന്തല്‍മണ്ണയിലും പിറ്റേന്നു സംസ്ഥാനത്തുടനീളവും ഹര്‍ത്താല്‍ കടന്നുവന്നപ്പോള്‍ പെരിന്തല്‍മണ്ണയിലെ ജനങ്ങള്‍ രണ്ടുദിവസമാണു നരകിച്ചത്.
ഒരുപക്ഷേ, ഹര്‍ത്താല്‍ നേരത്തേ അറിയിച്ചിരുന്നെങ്കില്‍ പലര്‍ക്കും ജോലിയുടെയും മറ്റും കാര്യത്തില്‍ എന്തെങ്കിലും നീക്കുപോക്കു നടത്താമായിരുന്നു. ഇനിയും ഹര്‍ത്താലുകള്‍ പെരുകിയാല്‍ സാധാരണജനങ്ങളുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞെന്നു വരില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."