HOME
DETAILS
MAL
ബി.ജെ.പിയെ ചെറുക്കാന്‍ മറ്റാരും വേണ്ടെന്നു പറയുന്നത് വിടുവായത്തം: കാനം
backup
January 30 2018 | 02:01 AM
കൊട്ടാരക്കര (കൊല്ലം): ബി.ജെ.പിയെ ചെറുക്കാന്‍ മറ്റാരും വേണ്ടെന്നുപറയുന്നത് വിടുവായത്തമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ അന്ധമായി പിന്തുണക്കുന്ന നിലപാട് സി.പി.ഐക്കില്ല. രാജ്യത്ത് മതേതര ഇടതുശക്തികളുടെ പൊതുവേദി ഉണ്ടാകണം.
ബി.ജെ.പിക്കും ആര്.എസ്.എസിനുമെതിരേ എല്ലാവരെയും ഒരുമിപ്പിക്കുയെന്ന ദൗത്യമാണ് ഇടതുപക്ഷത്തിനുള്ളത്. സി.പി.ഐ ദുര്‍ബലപ്പെട്ടാലും ഇടതുമുന്നണി ശക്തമായി മുന്നോട്ടുപോകുമെന്ന് സി.പി.എം ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."