യുവതിയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്ന കേസ്: അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു
കൊച്ചി: യുവതിയെ മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസിന്റെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു. യുവതി നല്കിയ ഹരജിയിലാണ് തീരുമാനം. ഹരജി പരിഗണിക്കവെ കേന്ദ്ര സര്‍ക്കാരും എന്‍.ഐ.എയും ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ തിരുത്താനും വിവാഹം റദ്ദാക്കാനും ഉചിതമായ ഫോറത്തെ യുവതിക്ക് സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
ഗുജറാത്തില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയാണ് ഹരജി നല്‍കിയത്. ബംഗളൂരുവില്‍ പഠിക്കുന്ന സമയത്ത് കണ്ണൂര്‍ ന്യൂമാഹി സ്വദേശിയായ റിയാസ് മതംമാറ്റി വിവാഹം കഴിച്ചെന്നും ഇതിനുശേഷം തീവ്രവാദ സംഘടനയായ ഐ.എസില്‍ ചേര്‍ക്കാന്‍ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്നും യുവതി ഹരജിയില്‍ ആരോപിച്ചിരുന്നു. സംഭവം എന്‍.ഐ.എ അന്വേഷിക്കുക, പാസ്പോര്‍ട്ടിലെ പേരുവിവരങ്ങള്‍ മാറ്റുക, റിയാസുമായുള്ള വിവാഹം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചിരുന്നത്.
യു.എ.പി.എ കുറ്റംചുമത്തിയ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. യു.എ.പി.എ പ്രകാരമുള്ള കുറ്റംചുമത്തിയ കേസായതിനാല്‍ സ്വമേധയാ അന്വേഷണം ഏറ്റെടുക്കാന്‍ എന്‍.ഐ.എയോടു നിര്‍ദേശിച്ച് ജനുവരി 24ന് വിജ്ഞാപനമിറക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി. വിജ്ഞാപനത്തിന്റെ പകര്‍പ്പും ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."