HOME
DETAILS
MAL
സംസ്ഥാനത്ത് ഇനി ഗര്‍ഭപാത്രവും മാറ്റിവയ്ക്കാം
backup
January 30 2018 | 02:01 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഗര്‍ഭപാത്രവും മാറ്റിവയ്ക്കാം. ജീവിച്ചിരിക്കുന്നവരില്‍നിന്ന് ഗര്‍ഭപാത്രം മാറ്റിവയ്ക്കാന്‍ സംസ്ഥാനത്തെ രണ്ട് സ്വകാര്യ ആശുപത്രികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്കി.
കൊച്ചിയിലെ അമൃത, സണ്‍റൈസ് ആശുപത്രികള്‍ക്കാണ് അനുമതി നല്‍കിയത്. അമൃതക്ക് കഴിഞ്ഞ ഡിസംബറിലും സണ്‍റൈസ് ആശുപത്രിക്ക് ഈ മാസവുമാണ് അനുമതി നല്‍കിയത്.
ജീവിച്ചിരിക്കുന്നവരില്‍നിന്നോ മസ്തിഷ്ക മരണം സംഭവിച്ചവരില്നിന്നോ ഗര്‍ഭപാത്രം മാറ്റിവയ്ക്കാമെങ്കിലും ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള മാറ്റിവയ്ക്കലാണ് വിജയകരമായിട്ടുള്ളത്.
കുഞ്ഞുങ്ങളുണ്ടായി കഴിഞ്ഞാല്‍ മാറ്റിവച്ച ഗര്‍ഭപാത്രം നീക്കംചെയ്യണം. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ മരുന്നുകള്‍ കഴിക്കേണ്ടിവരും. രക്തക്കുഴലുകള്‍ വിജയകരമായി യോജിപ്പിക്കുന്നതാണ് ശസ്ത്രക്രിയയില്‍ പ്രധാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."