അണ്ണാ ഡി.എം.കെയില്‍ അച്ചടക്ക നടപടി ശക്തമാക്കി; 117 ഭാരവാഹികളെ പുറത്താക്കി
ചെന്നൈ: അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരായ നടപടി അണ്ണാ ഡി.എം.കെ നേതൃത്വം ശക്തമാക്കി.
കഴിഞ്ഞ ദിവസം തൂത്തുക്കുടി ജില്ലയില്‍ 144 ഭാരവാഹികളെ പുറത്താക്കിയതിനു പിന്നാലെ ഇന്നലെ ശിവഗംഗ ജില്ലയിലെ 117 പേര്‍ക്കെതിരേയാണ് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ നടപടിയുണ്ടായത്.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ ഒ. പനീര്‍ശെല്‍വം, മുഖ്യമന്ത്രി കൂടിയായ എടപ്പാടി പ
ളനിസാമി എന്നിവരുടെ ശക്തമായ നിര്‍ദേശത്തെ തുടര്‍ന്നാണ് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ നടപടി. ഇന്നലെ നടപടിക്ക് വിധേയരായവരില്‍ മുന്‍ എം.എല്‍.എമാരായ കെ.കെ ഉമാദേവന്‍, ചൊളന്‍ പളനിസാമി എന്നിവരും ഉള്‍പ്പെടും. അച്ചടക്കം ലംഘിച്ചുവെന്നുമാത്രമല്ല, പാര്‍ട്ടിയെ പൊതുജനങ്ങള്‍ക്കിടയില്‍ ഇകഴ്ത്തിക്കാണിക്കുകയും ചെയ്തതിനാണ് ഭാരവാഹികള്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്ന് പനീര്‍ശെല്‍വവും പളനിസാമിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."